jio 800x100
jio 800x100
728-pixel-x-90
<< >>

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ല; പ്രചരിച്ചത് വ്യാജവാര്‍ത്ത

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചതായുള്ള വാര്‍ത്ത തെറ്റ്.ഇത്തരത്തില്‍ യാതൊരു പ്രഖ്യാപനങ്ങളും ഉണ്ടായിട്ടില്ലെന്ന് രാജ്യത്തെ പാസ്‌പോര്‍ട്ട് മന്ത്രാലയം വ്യക്തമാക്കി.ഇതുസംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ വന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ വിശദീകരണവുമായെത്തിയിരിക്കുന്നത്.പൊതുമാപ്പ് സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ പരസ്യപ്പെടുത്തുമെന്ന് അറിയിച്ചു. സൗദിയിലെ ഇന്ത്യന്‍ എംബസില്‍ നിന്നുള്ള വിവരമനുസരിച്ചും പൊതുമാപ്പ് സംബന്ധിച്ച് അറിയിപ്പുകളോ നിര്‍ദേശങ്ങളോ ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply