728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ പൊതുമാപ്പ് കാലാവധിക്ക് ശേഷം പിടിയിലായവര്‍ നാല് ലക്ഷത്തിലേറെ

റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് കാലാവധിക്ക് ശേഷവും പിടിയിലാകുന്ന നിയമലംഘകരുടെ എണ്ണത്തില്‍ കുറവ് വരുന്നില്ല. മാസങ്ങള്‍ നീണ്ട പൊതുമാപ്പ് കാലാവധി അവസാനിച്ച നവംബര്‍ 15ന് ഷേഷം ഇതേവരെ നാല് ലക്ഷത്തിലേറെ നിയമ ലംഘകരാണ് ഇവിടെ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പ്രതിദിനം ശരാശരി 6,600 പേര്‍ നിയമ ലംഘിച്ച് തങ്ങുന്നതിന്റെ പേരില്‍ പിടിയിലാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പിടിക്കപ്പെടുന്നവരില്‍ ഇന്ത്യക്കാര്‍ വളരെ കുറവാണെന്ന് അധികൃതര്‍ പറയുന്നു. 32.5 ലക്ഷം ഇന്ത്യക്കാരുളള സൗദിയില്‍ പൊതുമാപ്പിന് ശേഷം പിടികൂടിയ നിയമ ലംഘകരായ ഇന്ത്യക്കാരുടെ എണ്ണം 1,100 ആണ്. മറ്റു രാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണവും പിടിയിലായവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. പൊതുമാപ്പ് വേളയില്‍ പരമാവധി നിയമലംഘകരായ ഇന്ത്യക്കാരെ മടക്കി അയക്കാന്‍ കഴിഞ്ഞതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പൊതുമാപ്പിന് ശേഷം 4,08,858 നിയമ ലംഘകരെയാണ് പിടികൂടിയത്. ഇതില്‍ 2.56 ലക്ഷം ഇഖാമ നിയമ ലംഘകരും 1.07 ലക്ഷം തൊഴില്‍ നിയമ ലംഘകരുമാണ്. നിയമ ലംഘകര്‍ക്ക് യാത്ര, താമസം, എന്നിവ നല്‍കിയ 842 പേരെയും പിടികൂടി.

എംബസികള്‍ യാത്ര രേഖ വിതരണം ചെയ്യുന്നതനുസരിച്ച് പിടിയിലായവരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കും. നിയമ ലംഘകര്‍ക്ക് രാജ്യം വിടുന്നതിന് 66,268 എയര്‍ ടിക്കറ്റുകളാണ് ബുക്ക് ചെയ്തിട്ടുളളത്. പൊതുമാപ്പിന് ശേഷം 91,593 നിയമ ലംഘകരെയാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply