728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടിയെടുക്കും

റിയാദ്:വിദേശത്തു നിന്നുള്ള തൊഴിലാളികളില്‍ നിന്ന് പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാനുള്ള അവകാശം തൊഴിലുടമയ്ക്കില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.ഇത്തരത്തില്‍ പിടിച്ചുവച്ചിട്ടുള്ളവര്‍ ഉടന്‍ തന്നെ തിരികെ തൊഴിലാളികള്‍ക്ക് കൈമാറാനും അധികൃതര്‍ അറിയിച്ചു.പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാത്തവര്‍ക്കെതിരെ നിയമലംഘനത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പും നല്‍കി.

തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചു വെക്കാന്‍ തൊഴിലുടമക്കു അനുവാദമില്ലന്ന നിയമം ഒരു വര്‍ഷം മുമ്പ് സൗദിയിലെ മന്ത്രിസഭ പാസാക്കിയിരുന്നു.ഇതേ തുടര്‍ന്നു പാസ്‌പോര്‍ട്ടുകള്‍ തൊഴിലാളികള്‍ക്കു തന്നെ കൈമാറാന്‍ മന്ത്രാലയം തൊഴിലുടമകളോട് നിര്‍ദേശിച്ചിരുന്നതായി തൊഴില്‍ മന്ത്രാലയം ഇന്‍ഫര്‍ മേഷന്‍ സെന്റര്‍ മേധാവി തൈസീര്‍ അല്‍ മുഫ് രിജ് വ്യക്തമാക്കി.എന്നാല്‍ പല തൊഴിലുടമകളും നിര്‍ദേശം പാലിച്ചിട്ടില്ല.കുറച്ച് സ്ഥാപനങ്ങള്‍ മാത്രമേ ഉത്തരവ് പ്രാകാരം പാസ്സ്‌പോര്‍ട്ടുകള്‍ തൊഴിലാളികള്‍ക്ക് കൈമാറിയിട്ടുള്ളു.

തൊഴിലുടമയെയും തൊഴിലാളിയെയും തമ്മില്‍ ബന്ധപ്പെടുത്തുന്നത് തൊഴില്‍കരാറാണ്, പാസ്‌പോര്‍ട്ടല്ല.തൊഴില്‍ സ്ഥലത്തുനിന്നും തൊഴിലാളികള്‍ ഒളിച്ചോടാതെ നോക്കുന്നതിനുള്ള മാര്‍ഗമായാണ് പാസ്‌പോര്‍ട്ട് തങ്ങളുടെ കൈവശം വെയ്ക്കുന്നതിനെ തൊഴിലുടമകള്‍ കാണുന്നത്.എന്നാല്‍ തൊഴിലാളികള്‍ ഒളിച്ചോടിക്കൊണ്ടിരിക്കുന്നത് പാസ്‌പോര്‍ട്ടുമായല്ല.തൊഴിലാളികളുടെ ഒളിച്ചോട്ടം തടയാനും അത്തരക്കാരെ പിടികൂടാനും മറ്റു വകുപ്പുകളുംമാര്ഗങ്ങളുമുണ്ടെന്ന് തൈസീര്‍ അല്‍ മുഫ് രിജ് പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply