728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലാക്കുന്നു

ജിദ്ദ:സൗദി അറേബ്യയിലെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലാക്കാന്‍ നീക്കം.ഇതോടെ പല സേവനങ്ങള്‍ക്കും പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന നിബന്ധന ഇല്ലാതാകും.

പുതിയ സംവിധാനം വരുന്നതോടെ പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പേപ്പര്‍ ജോലികളെല്ലാം എടുത്തുകളയാനാണ് പദ്ധതി.അപേക്ഷകള്‍ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതുമെല്ലാം ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി സുലൈമാന്‍ അല്‍ യഹ് യ പറഞ്ഞു.ഇതോടെ ഓണ്‍ലൈന്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്‍ വരുത്തുകയും ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിശോധിക്കുകയുമായിരിക്കും ജവാസാത്ത് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി.ശരിയായ വിവരങ്ങള്‍ മാത്രം നല്‍കി പുതിയ സംവിധാനവുമായി എല്ലാവരും സഹകരിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ആവശ്യപ്പെട്ടു.

ഇഖാമ പുതുക്കല്‍, എക്‌സിറ്റ് റീഎന്ട്രി തുടങ്ങി നിരവധി സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയായതോടെ പാസ്‌പോര്‍ട്ട് ഓഫീസിലെ തിരക്ക് വന്‍തോതില്‍ കുറയ്്ക്കാനാകും.എന്നാല്‍ പുതിയ ഇഖാമ ലഭിക്കണമെങ്കില്‍ നിലവില്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം.ഈ സേവനം സൗദി പോസ്റ്റ് വഴിയാക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.പ്രായം ചെന്നവര്‍ക്കും അംഗവൈകല്യം ഉള്ളവര്‍ക്കുമുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമെങ്കില്‍ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ നേരിട്ട് അപേക്ഷകരുടെ വീട്ടിലെത്തും.ചുരുക്കത്തില്‍ ജവാസാത്ത് ഓഫീസുമായി തീരെ ബന്ധപ്പെടാതെ തന്നെ ഇഖാമ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.അധികം വൈകാതെ തന്നെ പുതിയ നിയമം നടപ്പില്‍ വരുമെന്നാണ് കരുതുന്നത്.

INDIANEWS24 GULF DESK

Leave a Reply