റിയാദ്: സൗദി അറേബ്യയില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അര്‍ധവാര്‍ഷിക അവധി തുടങ്ങിയതാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം. മൂന്ന് ദിവസത്തിനിടെ കിംഗ് ഫഹദ് കോസ്വേയിലൂടെ സൗദിയില്‍ നിന്ന് ബഹ്റൈനിലേക്ക് പോയത് 2.91 ലക്ഷം യാത്രക്കാരാണ്.
അവധി ആരംഭിച്ച വ്യാഴാഴ്ച്ച 88,000 യാത്രക്കാരാണ് ബഹ്റൈനിലെത്തിയത്. വെളളിയാഴ്ച 95,000 ഉും ശനിയാഴ്ച ഒരു ലക്ഷത്തി ഏഴായിരം യാത്രക്കാരും കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹറൈനിലെത്തി. കോസ്വേയിലെ ഗതാഗത തിരക്ക് പരിഗണിച്ച് വിപുലമായ സൗകര്യങ്ങളാണ് ട്രാഫിക്, എമിഗ്രേഷന്‍, കസ്റ്റംസ് എന്നീ വകുപ്പുകള്‍ ഒരുക്കിയിട്ടുളളത്.
ബഹ്റൈനിലേക്ക് പോകുന്നവര്‍ക്ക് 21 കൗണ്ടറുകളില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. മടങ്ങി വരുന്നവര്‍ക്ക് 17 കൗണ്ടറുകളില്‍ സേവനം ലഭ്യമാണെന്നും പാസ്പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി.
INDIANEWS24.COM Gulf Desk