728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ തൊഴില്‍ നഷ്ടമായവര്‍ വേഗം തിരികെയെത്തണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ കഴിവതം വേഗം തിരികെയെത്തണമെന്ന് കേന്ദ്രം.അടുത്ത മാസം 25ന് മുമ്പ് മടങ്ങുന്നവരെ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് പറഞ്ഞു.തൊഴില്‍ നഷ്ടപ്പെട്ടവര്‍ ആനുകൂല്യങ്ങള്‍ക്കുവേണ്ടി കാത്തുകിടന്ന് സമയം കളയരുതെന്നും അക്കാര്യം സൗദി സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കുമെന്നും ട്വിറ്ററിലൂടെ മന്ത്രി അറിയിച്ചു.

സെപ്തംബര്‍ 25ന് മുമ്പ് നാട്ടിലേക്ക് തിരിക്കുന്നവരുടെ ചിലവാണ് സര്‍ക്കാര്‍ വഹിക്കുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചത്.ആനുകൂല്യങ്ങള്‍ക്കായി ഇനിയും സൗദിയില്‍ കാത്തുകിടക്കുന്നവര്‍ സെപ്തംബര്‍ 25 കഴിഞ്ഞാല്‍ സ്വന്തം ചിലവില്‍ നാട്ടിലെത്തേണ്ടി വരും.തൊഴില്‍ നഷ്ടപ്പെട്ടവരുടെ ശമ്പള കുടിശ്ശികയുടെ കാര്യം അവിടത്തെ സര്‍ക്കാര്‍ കമ്പനികളുമായി ധാരണയിലെത്തിയശേഷം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

INDIANEWS24.COM NEWDELHI

Leave a Reply