728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വേതനം കൂട്ടി

റിയാദ്:സൗദി അറേബ്യയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ താരുമാനിച്ചു.വേതന വര്‍ദ്ധനവിന്റെ ആനുകൂല്യം വിദേശ ജീവനക്കാര്‍ക്കും ലഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആരോഗ്യരംഗത്ത് നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും വേണ്ടിയാണ് ശമ്പള വര്‍ദ്ധന നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. തുറൈഫ് അല്‍ അയ്മ അറിയിച്ചു.ആരോഗ്യ രംഗത്ത് വിദഗ്ധരായ ജീവനക്കാരെ ലഭ്യമാക്കുന്നതിനാണ് ശമ്പള വര്‍ദ്ധന വിദേശികളായവര്‍ക്കും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ഇവ കൂടാതെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പോലെ അവധി ദിവസങ്ങളില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഓഫീസ് ജീവനക്കാര്‍ക്ക് 20 ശതമാനം അലവന്‍സ് നല്‍കുവാനും തീരുമാനിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply