728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ ജയിലിലടക്കപ്പെടുന്ന ഇന്ത്യക്കാരുടെ വിവരമറിയാന്‍ കരാറുണ്ടാക്കണം

ന്യൂഡല്‍ഹി:സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഇന്ത്യക്കാരെക്കുറിച്ച് ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തെ ഉടനെ വിവരമറിയിക്കാന്‍ കരാറുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് കത്ത്.വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗം എം പി അച്യുതനാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചത്.

സൗദിയില്‍ ജയിലിലടക്കപ്പെടുന്ന ഇന്ത്യക്കാരെ പറ്റി യാതൊരു വിവരവും ലഭ്യമല്ലെന്ന് മന്ത്രിക്കയച്ച കത്തില്‍ അച്യുതന്‍ വ്യക്തമാക്കി.അവിടത്തെ സ്ഥാനപതി കാര്യാലയത്തിലെങ്കിലും ഇതുസംബന്ധിച്ച് വിവരം ലഭ്യമാക്കേണ്ടത് അനിവാര്യമാണ്.ഇന്ത്യക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ നിര്‍ബന്ധമായും അറിയിക്കണമെന്നു കരാറില്ലാത്തതാണ് ഈ സ്ഥിതിക്കു കാരണം.ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സൗദിയുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

INDIANEWS24 GULF DESK

Leave a Reply