ജിദ്ദ:സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി വനിതകള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്നു.സൗദിയില്‍ നഗരസഭാ സമിതിയിലേക്ക് നടന്ന മൂന്നാമത് തെരഞ്ഞെടുപ്പാണ് ചരിത്രത്തിന്റെ ഭാഗമായത്.ഈ തെരഞ്ഞെടുപ്പോടെ രാജ്യത്ത് സ്ത്രീകളുടെ വോട്ടവകാശം കൂടി യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
വനിതാ സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരുമുള്ള ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ 979 സ്ത്രീകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.ആകെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 6917 ആണ്.284 നഗരസഭാ സമിതികളിലേക്കുള്ള 3159 അംഗങ്ങളില്‍ 2106 പേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക.ബാക്കിയുള്ള അംഗങ്ങളെയും നഗരസഭാ അധ്യക്ഷന്മാരെയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും.
സൗദിയില്‍ വോട്ട് ചെയ്യുന്നതിനുള്ള പ്രായപരിധി 21ല്‍ നിന്നും 18 ആക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ക്കെതിരെ പരാതിയുയര്‍ന്നതിനാല്‍ ബാലറ്റ് പേപ്പറിലായിരുന്നു വോട്ടെടുപ്പ് നടന്നത്.നേരത്തെ 2005ലും 2011ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ പുരുഷന്മാര്ക്ക് മാത്രമായിരുന്നു വോട്ട് ചെയ്യാനും മത്സരിക്കാനും അവസരം ഉണ്ടായിരുന്നത്.അബ്ദുല്ല രാജാവിന്റെ കാലം മുതല്‍ സ്ത്രീകളെയും ഭരണരംഗത്തേക്ക് കൊണ്ടുവരുന്നതിന് അവസരം ഒരുക്കുകയായിരുന്നു.
INDIANEWS24.COM Gulf Desk