728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ കല്യാണം കഴിക്കാന്‍ ഇനി കോടതികയറേണ്ട

റിയാദ്:സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് വിവാഹിതരാകണമെങ്കില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കോടതിയില്‍ പോകണം എന്ന നിയമ വ്യവസ്ഥയ്ക്ക് മാറ്റം.ഇനി മുതല്‍ വിവാഹം നടക്കുന്ന സ്ഥലത്തേക്ക് കോടതി പ്രതിനിധികളെ അയക്കുമെന്ന് രാജ്യത്തെ നീതിന്യായ മന്ത്രാലയം അറിയിച്ചു.

വിവാഹ ചടങ്ങുകള്‍ നടത്തി കിഴിഞ്ഞാലും നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി കോടതിയില്‍ ജഡ്ജിക്ക് മുമ്പില്‍ നികാഹ് നടത്തി വിവാഹ ഉടമ്പടി ഒപ്പ് വെക്കണം എന്നാണ് സൗദിയിലെ നിയമം.ഈ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനിമുതല്‍ കോടതിയില്‍ പോയി വീണ്ടും ചടങ്ങുകള്‍ ആവര്‍ത്തിച്ച് സമയം കളയേണ്ടതില്ല.പകരം കോടതിയുടെ പ്രതിനിധിയെ വിവാഹം നടക്കുന്ന സ്ഥലത്തേക്ക് അയക്കും.പ്രതിനിധിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന വിവാഹത്തിന് ശേഷം ഉടമ്പടിയില്‍ ഒപ്പ് വെക്കുന്നതോടെ വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടും.

INDIANEWS24.COM Gulf Desk

Leave a Reply