jio 800x100
jio 800x100
728-pixel-x-90
<< >>

സൗദിയില്‍ ഒരുമാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഒരുമാസത്തെ പൊതുമാപ്പ്. കഴിഞ്ഞ മാര്‍ച്ചില്‍ മൂന്ന് മാസം നീണ്ട പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച്ച മുതല്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമവിധേയമല്ലാതെ കഴിയുന്ന ഇന്ത്യക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

മാര്‍ച്ച് 29നാണ് സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കി മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. കാലാവധി തീര്‍ന്ന മുറയ്ക്ക് ഇത് ഒരു മാസത്തേക്ക് കൂടി നീട്ടിനല്‍കുകയും ചെയ്തു. നിയമലംഘകര്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യംവിടാന്‍ അവസരം നല്‍കുന്നതിനാണ് വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചതെന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ അനില്‍ നൗട്ടിയാല്‍ പറഞ്ഞു.

താമസാനുമതിരേഖയായ ഇഖാമ കാലാവധി കഴിഞ്ഞവര്‍, തീര്‍ഥാടന വിസയിലെത്തി രാജ്യം വിടാത്തവര്‍, സന്ദര്‍ശനവിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് കഴിയുന്നവര്‍, തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ എന്നിവര്‍ക്ക് രാജ്യം വിടാനുള്ള അവസരമാണ് ശനിയാഴ്ച്ച മുതല്‍ നിലവില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ പൊതുമാപ്പ് കാലാവധിക്ക് ശേഷവും സൗദിയില്‍ ആറ് ലക്ഷം വിദേശികള്‍ അനധികൃതമായി തങ്ങുന്നുണ്ടെന്നാണ് പാസ്‌പോര്‍ട്ട് അധികൃതര്‍ പറയുന്നത്. വിരലടയാളം രേഖപ്പെടുത്താതെയും ഇഖാമ പുതുക്കാതെയും ആണ് ഇവര്‍ കഴിയുന്നതെന്നും അധികൃതര്‍ കുറ്റപ്പെടുത്തുന്നു.

INDIANEWS24.COM Gulf Desk

Leave a Reply