റിയാദ്:സൗദി അറേബ്യയിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര് മരിച്ചു.250 ഓളം പേര്‍ക്ക് പരിക്കേറ്റു.ഇവിടെ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരെല്ലാം സുരക്ഷിതര്‍.യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ജസാന്‍ ജനറല്‍ ആശുപത്രിയിലാണ് അപകടം.
പുലര്‍ച്ചെ രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്.ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പടര്‍ന്നു പിടിച്ച തീ എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല.ഐ സി യു, പ്രസവ വാര്‍ഡ് എന്നിവയ്ക്ക് അടുത്താണ് അപകടം.അപകട കാരണത്തെ പറ്റി ഊര്‍ജ്ജിതമായി അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
INDIANEWS24.COM Gulf Desk