728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ കൊല്ലപ്പെടുന്ന വിദേശികളില്‍ കൂടുതലും ഇന്ത്യക്കാര്‍

ജിദ്ദ:സൗദി അറേബ്യയില്‍  കൊല്ലപ്പെടുന്ന വിദേശികളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍.ഇക്കഴിഞ്ഞ ഒക്ടോബര്‍ 24 വരെയുള്ള ഒരു വര്‍ഷത്തെ കണക്കെടുത്തതിലാണ് ഇക്കാര്യം വ്യക്തമായത്.

ഒരുവര്‍ഷത്തിനുള്ളില്‍ ഇവിടെ 1760 വിദേശികള്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ഇതില്‍ 372 പേര്‍ ഇന്ത്യക്കാരാണ്.പാക്കിസ്ഥാന്‍കാരായ 257 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ മറ്റ് 47 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടും.

ആക്രമിക്കപ്പെട്ട് പരിക്കുകളുമായെത്തുന്നവരും നിരവധിയുണ്ട്. ആത്മഹത്യ ചെയ്യുന്ന വിദേശികളും വളരെ കൂടുതലാണ്.കഴിഞ്ഞ വര്‍ഷം 488 പേരാണ് ആത്മഹത്യ ചെയ്തത്.

INDIANEWS24.COM GULF DESK

Leave a Reply