728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്കായി തിരച്ചില്‍ തുടങ്ങി

റിയാദ്: സൗദിയില്‍ പൊതുമാപ്പ് കാലാവധിയില്‍ നാട്ടിലേക്ക് മടങ്ങാതെ അനധികൃതമായി തങ്ങുന്നവര്‍ക്കായി അധികൃതര്‍ തിരച്ചില്‍ തുടങ്ങി. മക്ക പ്രവിശ്യയില്‍ നിയമലംഘകരായ നിരലവധിപേര്‍ ഇപ്പോഴും അനധികൃതമായി കഴിയുന്നതായാണ് റിപ്പോര്‍ട്ട്. ഉവര്‍ക്കായുള്ള പരിശോധന തുടങ്ങിയതായി പാസ്‌പോര്‍ട്ട് വകുപ്പ് മക്ക റീജണല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ഹര്‍ബി പറഞ്ഞു.

അനധികൃതമായി തങ്ങുന്നുവെന്ന് കണ്ടെത്തുന്ന വിദേശികളെ നാടുകടത്തുന്നതിന് മുമ്പ് നിയമാനുസ്രതമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. ഇവരെ നാടുകടത്തുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അല്‍ ഹര്‍ബി വ്യക്തമാക്കി.

പിടിയിലാകുന്നവരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന് കീഴിലെ വിദേശി നിരീക്ഷണവകുപ്പിന് കൈമാറും. നിയമലംഘകരുടെ വിരലടയാളം പരിശോധിച്ച് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരല്ലെന്നും പൊലീസ് അന്വേഷിക്കുന്നവരല്ലെന്നും ഉറപ്പുവരുത്തും. ഇതിനുശേഷം പാസ്‌പോര്‍ട്ട് വകുപ്പിന് കീഴിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിയമ ലംഘകരുടെ നിയമലംഘനത്തിന് ശിക്ഷ വിധിക്കും. പാസ്‌പോര്‍ട്ടില്ലാത്ത നിയമലംഘകര്‍ക്ക് ഔട്ട് പാസ് ലഭ്യമാക്കുന്നതിന് വിദേശരാജ്യങ്ങളുടെ കോണ്‍സുലേറ്റുകളുമായി സഹകരിച്ച് പാസ്‌പോര്‍ട്ട് വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply