728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയിലേക്കുള്ള വിമാനം ഒരു ദിവസം വൈകി; യാത്രക്കാര്‍ പ്രതിഷേധത്തില്‍

കൊച്ചി: സൗദിയിലേക്കുള്ള വിമാനം പുറപ്പെടാതെ ഒരു ദിവസം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധത്തില്‍.ഞായറാഴ്ച്ച ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷവും പുറപ്പെടാനൊരുങ്ങുന്നില്ല.സൗദി എയര്‍ലൈന്‍സ് വമാനം ടേക്കോഫ് ചെയ്യാന്‍ താമസിക്കുന്നത് സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് പറയുന്നുണ്ടെങ്കിലും വിമാനക്കമ്പനി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.

നെടുമ്പാശേരിയില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 12.50 ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.24 മണിക്കൂര്‍ കഴിയുമ്പോഴും വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമായിട്ടില്ല. സൗദി എയര്‍ലൈന്‍സ് അധികൃതര്‍ വിമാനം പുറപ്പെടാന്‍ തയ്യാറാവാത്തത് സംബന്ധിച്ച വിവരം അറിയിക്കുന്നുമില്ല.ഇതാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത്.

ബ്രേക്ക് തകരാറാണ് യാത്ര വൈകിപ്പിക്കുന്നത്. തകരാര്‍ പരിഹരിച്ചെങ്കിലും റണ്‍വേ നനഞ്ഞ് കിടക്കുന്നതിനാല്‍ വിമാനം പരീക്ഷണ ഓട്ടം നടത്താന്‍ പൈലറ്റ് തയ്യാറാകുന്നില്ല. പരീക്ഷണ പറക്കല്‍ നടത്താതെ വിമാനം സ!ര്‍വീസ് നടത്താനുമാകില്ല.എന്നാല്‍ ഒരു ദിവസം പിന്നിട്ടിട്ടും പകരം വിമാനം സജ്ജമാക്കാനോ മറ്റ് വിമാനങ്ങളില്‍ കയറ്റി വിടാനോ സൗദി എയര്‍ലൈന്‍സ് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഭൂരിപക്ഷം യാത്രക്കാരും റിയാദില്‍ നിന്ന് കണക്ഷന്‍ ഫ്‌ലൈറ്റ് പിടിച്ച് മറ്റിടങ്ങളിലേക്ക് പോകാനുള്ളവരാണ്. വിസ കാലാവധി തീരുന്നതിന് മുമ്പ് എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്ന ആശങ്കയും യാത്രക്കാര്‍ പങ്കുവയ്ക്കുന്നു. 150 യാത്രക്കാരാണ് വിമാനത്തില്‍ പോകേണ്ടിയിരുന്നത്.

INDIANEWS24.COM Kochi

Leave a Reply