ജിദ്ദ:സൗദി ദമാമിനടുത്ത് അവാമിയയില്‍ പോലീസ് ക്യാമ്പിന് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കാരനും മരിച്ചു.പാലക്കാട് സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞ രാത്രിയിലുണ്ടായ സംഭവത്തില്‍ നാല് പേര് മരണമടഞ്ഞു.രാവിലെ വരെ വെടിവെപ്പ് തുടര്‍ന്നതായാണ് വിവരം.
അവാമിയ സിറ്റിയിലെ പോലീസ് ക്യാമ്പിന് നേരെ തൊട്ടടുത്തുള്ള ഈന്തപ്പന തോട്ടത്തില്‍ ഒളിച്ചിരുന്നായിരുന്നു വെടിവെപ്പ്.ഇന്നലെ വൈകീട്ടോടെ ആക്രമണം തുടങ്ങിയിരുന്നതായി പറയുന്നു.വെടിവെപ്പ് മുര്‍ച്ഛിച്ചപ്പോള്‍ ക്യാമ്പിലുണ്ടായിരുന്ന പോലീസ് തിരിച്ചും വെടിവെച്ചു.ഇതിനിടെയാണ് ഈന്തപ്പന തോട്ടത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു.യു പു സ്വദേശിയാണ് മരിച്ച ഇന്ത്യക്കാരന്.പാലക്കാട് നിന്നുള്ള ഷംസ് എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.തലയ്ക്കാണ് വെടികൊണ്ടത്.
INDIANEWS24.COM GulfDesk