ജിദ്ദ:സൗദി അറേബ്യയിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്വകാര്യവല്ക്കരിക്കാന് തീരുമാനിച്ചു.റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലുള്ള വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിക്കുകയെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി സുലൈമാന്‍ അല്ഹംദാന് അറിയിച്ചു.
സൗദി സിവില്‍ ഏവിയേഷന്റെ കീഴില്‍ പ്രത്യേക കമ്പനി രൂപീകരിച്ചായിരിക്കും വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക.സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ചിലവ് കുറയ്ക്കുകയെന്നതാണ് സ്വകാര്യവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.സര്‍ക്കാര്‍ തീരുമാന പ്രകാരം റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളം മാത്രമാകും ഈ വര്‍ഷം സ്വകാര്യവല്‍ക്കരിക്കുക.ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളവും അടുത്ത വര്‍ഷം സ്വകാര്യവല്‍ക്കരിക്കും.
INDIANEWS24.COM Gulf Desk