728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയിലെ വിദേശ വിമാന കമ്പനികളിലും സ്വദേശിവത്കരണം; നടപടി തുടങ്ങുന്നത് ജിദ്ദയിൽ

റിയാദ്: സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന വിദേശ വിമാന കമ്പനികളിലും സ്വദേശിവത്കരണം നടപ്പാക്കാൻ നീക്കം. അതികം താമസിയാതെ ഇത് നടപ്പാക്കുന്നതോടെ മേഖലയിലെ ൧൫൦൦ വിദേശികളെയായിരിക്കും ബാധിക്കുക.

വിദേശ വിമാനകമ്പനികളിലെ വിദേശ ജീവനക്കാരെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ജിദ്ദ വിമാനത്താവളത്തിലായിരിക്കും ഇത് ആദ്യം നടപ്പാക്കുക.

വിദേശ വിമാന കമ്പനികളുടെ എല്ലാ തസ്തികകളിലും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന് വിരുദ്ധമായി വിദേശികള്‍ക്ക് ജോലി നല്‍കുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയമലംഘനം നടക്കുന്നുണ്ടോയെന്ന് അറിയാന്‍ കമ്പനികളില്‍ മിന്നല്‍ പരിശോധനകളും നടക്കും. ഇതോടെ വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ജോലിയെ കാര്യമായി ബാധിക്കും. ഇവര്‍ക്ക് ഇനി ഇവിടെ തുടരാന്‍ കഴിയില്ല. യോഗ്യരായ സ്വദേശിയുവാക്കള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ ജോലി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് തുര്‍ക്കി അല്‍ ദീബ് പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply