728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയിലെ ഫീസ് നയം: വിദേശികൾക്ക് വൻ തിരിച്ചടി

റിയാദ്: സൗദിയിൽ ഉപജീവനം നടത്തുന്ന വിദേശികളുടെ ആശ്രയത്തിൽ അവിടെ തന്നെ കഴിയുന്നവർക്കുള്ള ഫീസിൽ യാതൊരു ഇളവുമില്ല.ഓരോ മാസത്തേക്കും നൂറു റിയാല്‍ എന്ന നിലയില്‍ ഇവരുടെ പണമടക്കണമെന്നും സൗദി ഭരണകൂടം നിശ്ചയിച്ചു. അടുത്ത മാസം മുതൽ ഫീസ് ഈടാക്കാൻ തുടങ്ങുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ റിയാദില്‍ അറിയിച്ചു.

ചില രാജ്യക്കാര്‍ക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഏതെല്ലാം രാജ്യങ്ങളിലെ പൌരന്മാര്‍ക്കാണ് ഇത് ലഭ്യമാകുകയെന്നും പിന്നീട് വെളിപ്പെടുത്തും.പ്രതിമാസം നൂറു രൂപയിൽ തുടങ്ങുന്ന ഫീസിന്മേൽ ഓരോവർഷവും നൂറു രൂപ വീതം വർധിപ്പിക്കും. ഇത്തരത്തിൽ 2020 ആകുമ്പോള്‍ 400 റിയാല്‍ പ്രതിമാസം ആകുന്ന നിലയിലാണ് സംവിധാനം. വിദേശികളുടെ കുടുംബങ്ങളെ സൗദിയില്‍ താമസിപ്പിക്കുന്നതിനു ഇത് വിലങ്ങു തടിയാകും. കൂടുതല്‍ അംഗങ്ങളുള്ള വിദേശികള്‍ക്ക് ഇത് ഒരു നിലക്കും താങ്ങാന്‍ കഴിയാത്തതാണ്.

ഇത് കൂടാതെ, ദേശീയ വരുമാനം വൈവിധ്യ വല്‍ക്കരിക്കുന്നതിന്റെഭാഗമായി അടുത്ത വര്‍ഷം മുതല്‍ സ്വാകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും ലെവി അടക്കേണ്ടി വരും. നിലവില്‍ അന്‍പതു ശതമാനം സ്വദേശി വല്‍ക്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ലെവി ബാധകമല്ല. സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണത്തക്കാള്‍ അധികമുള്ള ഓരോ വിദേശിക്കും അടുത്ത വര്‍ഷം ജനുവരി മുതല്‍ മാസത്തില്‍ 400 റിയാലും 2019 മുതല്‍ 600 റിയാലും 2020 മുതല്‍ 800 റിയാലും ലെവി ഇനത്തില്‍ മാത്രം നല്‍കേണ്ടി വരും.

സൗദി തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ കുറവുള്ള കമ്പനികള്‍ ഓരോ വിദേശിക്കും അടുത്ത വര്‍ഷം മുതല്‍ ഓരോ വര്‍ഷത്തേക്കും 300, 500, 700 എന്നിങ്ങനെയായിരിക്കും അധിക ലെവി നല്‍കേണ്ടി വരിക. ഈ തീരുമാനം മൂലം വിദേശികളെ കൂട്ടത്തോടെ പിരിച്ചു വിടാന്‍ ഒരുങ്ങുകയാണ് സ്വകാര്യ കമ്പനികള്‍.

INDIANEWS24.COM Gulf Desk

Leave a Reply