728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയിലെ പൊതുമാപ്പ്: നാട്ടിലേക്ക് മടങ്ങിയത് 7.3 ലക്ഷം പേര്‍

റിയാദ്: സൗദി അറേബ്യയിലെ ഇത്തവണത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കുമ്പോള്‍ നാട് വിട്ട വിദേശികളുടെ എണ്ണം എഴ് ലക്ഷത്തി മുപ്പതിനായിരം.രാജ്യത്തെ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.നിയമലംഘരായ വിദേശികള്‍ ഇനിയും രാജ്യത്ത് തങ്ങുന്നുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചുകഴിഞ്ഞു.

നാല് മാസത്തിനിടെ 7.3 ലക്ഷം നിയമലംഘകരായ വിദേശികള്‍ എക്‌സിറ്റ് വിസയില്‍ മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയതായി പാസ്‌പോര്‍ട്ട് ഡയറക്ട് ജനറല്‍ മേജര്‍ സുലൈമാന്‍ അല്‍ യഹ്യ അറിയിച്ചു.പൊതുമാപ്പ് പ്രഖ്യാപിക്കുന്ന വേളയില്‍ സൗദിയില്‍ 30 ലക്ഷം നിയമ ലംഘകര്‍ ഉണ്ടായിരുന്നു. താമസാമുമതി രേഖയായ ഇഖാമ ഇല്ലാത്തവര്‍(പുതുക്കാത്തവര്‍), വിരലടയാളം രേഖപ്പെടുത്താത്തവര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. പൊതുമാപ്പ് കാലത്ത് 24 ലക്ഷം പേര്‍ രേഖകള്‍ നിയമാനുസൃതമാക്കി. ബാക്കിയുള്ള ആറ് ലക്ഷം പേര്‍ ഇപ്പോഴും നിയമലംഘകരായി തുടരുകയാണ്. ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പോലീസുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കിയതായി സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു.

അതേസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവരുടെ ഇഖാമ ഫീസും പിഴയും ഉള്‍പ്പെടെയുള്ളവ സ്‌പോന്‍സര്‍മാരുടെ കൈയ്യില്‍ നിന്നും ഈടാക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിനായി രാജ്യംവിട്ടവരുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷമാണ് എക്‌സിറ്റ് അനുവദിച്ചത്.

INDIANEWS24.COM Gulf Desk

Leave a Reply