jio 800x100
jio 800x100
728-pixel-x-90
<< >>

സൗദിയിലെ പൊതുമാപ്പ്: കാലാവധി നീട്ടില്ല

റിയാദ്: സൗദി അറേബ്യയിലെ പൊതുമാപ്പ് കാലാവധി നീട്ടിനല്‍കില്ലെന്ന് അധികാരികള്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ പങ്കെടുത്ത കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ ആഭ്യന്ത്ര മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 25 ആണ് ഇത്തവണത്തെ പൊതുമാപ്പ് അവസാനിക്കുന്ന ദിവസം.

നിയമലംഘകരായ ഇന്ത്യക്കാര്‍ നിശ്ചിത സമയത്തിനകം രാജ്യംവിടണമെന്ന് യോഗത്തില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശ്, പാകിസ്താന്‍, യെമെന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, എത്യോപ്യ, നൈജീരിയ, ഈജിപ്ത്, സുഡാന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും യോഗത്തിലുണ്ടായിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply