728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയിലെ പലചരക്ക് കടകളിലും സ്വദേശിവല്‍ക്കരണം വരുന്നു

റിയാദ്: സ്വദേശികള്‍ക്ക് തൊഴിലവസരമൊരുക്കാന്‍ സൗദി അറേബ്യയില്‍ ബഖാല എന്നറിയപ്പെടുന്ന ചെറുകിട പലചരക്ക് കടകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഈ വര്‍ഷം തന്നെ ഇത് നടപ്പാക്കിയേക്കുമെന്നാണ് കരുതുന്നത്. ബഖാലകളിലെ 80 ശതമാനം തൊഴിലാളികളും വിദേശികളാണ്.

ചെറുകിട വ്യാപാര സ്ഥാപനങ്ങളും മിനിമാര്‍ക്കറ്റുകളും അടച്ചുപൂട്ടി വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രം ചില്ലറ വ്യാപാര ലൈസന്‍സ് അനുവദിക്കണമെന്ന് നേരത്തെ ശൂറ കൗണ്‍സില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശികളെ നിയമിക്കുകയെന്നതിനൊപ്പം ചെറുകിട പചരക്ക് മേഖലയില്‍ വിദേശികളുടെ ബിനാമി ബിസിനസുകള്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ടായിരുന്നു തീരുമാനം. ഇത്തരം നീക്കങ്ങള്‍ നടപ്പാക്കുന്നതിനിടെയാണ് പുതിയ നടപടികള്‍.

സൗദിയില്‍ ഒരു വര്‍ഷം മുമ്പ് മൊബൈല്‍ ഫോണ്‍ വിപണിയില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം നടപ്പാക്കിയത് വന്‍ വിജയകരമായിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ഷോപ്പിംഗ് മാളുകളിലും റെന്റ് എ കാര്‍ ഓഫീസുകള്‍ തുടങ്ങിയ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സാധിച്ചിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply