728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയിലെ പബ്ലിക് സ്‌കൂളുകളില്‍ പ്രവാസി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് പുതിയ നിബന്ധനകള്‍

ജിദ്ദ:സൗദിയിലെ പബ്ലിക് സ്‌കൂളുകളില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ അവിടെ രണ്ട് അധ്യയന വര്‍ഷ കാലത്തേക്ക് താമസാനുമതിയുണ്ടാകണമെന്ന് പുതിയ നിബന്ധന.സൗദി വിദ്യാഭ്യാസ ഉപമന്ത്രി ഖാലിദ് അല്‍ സബ്ദി വിവിധ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് പുതിയ നിബന്ധനകളുള്ളത്.

പുതിയ നിബന്ധന പ്രകാരം നിലവില്‍ താമസാനുമതി ഇല്ലാത്ത വിദ്യാര്‍ത്ഥികളെ മതിയായ കാരണങ്ങളില്ലെങ്കില്‍ പുറത്താക്കാന്‍ നടപടി കൈക്കൊള്ളണമെന്നും നിര്‍ദേശിക്കുന്നുണ്ട്.കൂടാതെ ഹൈസ്‌കൂള്‍,ടെക്‌നിക്കല്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നേടിയ വിദ്യാര്‍ത്ഥികളെ രാജ്യത്തെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

അതേസമയം വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിട്ടില്ലാത്തവര്‍ക്ക് പ്രവേശനം ലഭിക്കും.ഇതിനായി ഇവര്‍ ആവശ്യമായ സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടതുണ്ട്.

INDIANEWS24 GULF DESK

 

Leave a Reply