728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയിലെ ജ്വല്ലറികളില്‍ മാസങ്ങള്‍ക്കകം സ്വദേശി ജീവനക്കാര്‍ മാത്രമാകും

റിയാദ്: മാസങ്ങള്‍ക്കുള്ളില്‍ സൗദി അറേബ്യയിലെ ജ്വല്ലറികളിലെ മുഴുവന്‍ ജീവനക്കാരും സ്വദേശികളായിമാറും. ജ്വല്ലറികളില്‍ രണ്ട് മാസത്തിനകം സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ തൊഴില്‍, സാമുഹിക വികസനകാര്യ മന്ത്രാലയം തീരുമാനിച്ചു കഴിഞ്ഞു. രാജ്യത്ത് ശക്തമായി നടപ്പാക്കിവരുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണിത്.

ജ്വല്ലറിയിലും പച്ചക്കറി കടകളിലും സ്വദേശിവല്‍ക്കരണം മന്ത്രിസഭ വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ്. അത് ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. അടുത്ത കാലത്തായി വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കി വരുന്നതിനിടെയാണ് വീണ്ടും തീരുമാനം കടുപ്പിച്ചിരിക്കുന്നത്. മുഴുവന്‍ ജീവനക്കാരെയും സ്വദേശികളാക്കാന്‍ 2018 മാര്‍ച്ച് 18 വരെ ജ്വല്ലറികള്‍ക്ക് സര്‍ക്കാര്‍ സാവകാശം നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

സ്വദേശിവല്‍ക്കരണം സംബന്ധിച്ച് ബോധവല്‍ക്കരിണം നടത്തും. ഇതിനായി തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ജ്വല്ലറികളില്‍ സന്ദര്‍ശനം തുടങ്ങി. കഴിഞ്ഞ ദിവസം നജ്‌റാന്‍ പ്രവിശ്യയിലെ ഹബൂനയില്‍ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. രണ്ട് മാസത്തിനകം സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാണെന്ന് ഉദ്യോഗസ്ഥര്‍ ജ്വല്ലറി ഉടമകളെ അറിയിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply