jio 800x100
jio 800x100
728-pixel-x-90
<< >>

“സൗഖ്യത്തിന്റെ ശ്രീ” ഡോക്യൂമെന്ററി പ്രകാശിതമായി

കൊച്ചി :അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഡോക്ടർ എ  ശ്രീകുമാറിന്റെ സൗഖ്യ ( WELLNESS  ) കേന്ദ്രീകൃത ചികിത്സാരീതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി “സൗഖ്യത്തിന്റെ ശ്രീ ” പ്രകാശിതമായി.സനു സത്യൻ സംവിധാനം നിർവ്വഹിച്ച ഡോക്യൂമെന്ററി നിർമ്മിച്ചിരിക്കുന്നത് ആപ്തഭാരതി ഫൗണ്ടേഷന് വേണ്ടി രമേശ് കൃഷ്ണനാണ്.

അതിപ്രശസ്തനായ ഒരു അലോപ്പതി ഡോക്ടറും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ ഭാരവാഹിയും കൂടിയായ ഡോ.ശ്രീകുമാർ എങ്ങനെയാണു സൗഖ്യകേന്ദ്രീകൃതമ യ ചികിത്സാരീതിയിലേക്ക് എത്തിയെന്നതും അതിലേക്ക് അദ്ദേഹത്തെ നയിച്ച ബോധ്യങ്ങളും പുതു അറിവുകളുമാണ് “സൗഖ്യത്തിന്റെ ശ്രീ ” പങ്കു വയ്ക്കുന്നത്.അതോടൊപ്പം അന്താരാഷ്ട്ര  ആരോഗ്യരംഗത്ത്  ഇന്ന് കൂടുതൽ പ്രചാരം സിദ്ധിച്ചിരിക്കുന്ന രീതികളെയും വെളിപ്പെടുത്തുന്നു ഒപ്പം സെല്ലുലാർ മെഡിസിന്റെയും ന്യൂട്രീഷണൽ  തെറാപ്പിയുടെയും മേന്മകളും ആവശ്യകതകളും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രയോക്താവായ  ഡോക്ടർ ശ്രീകുമാറിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലാണ് ഏറ്റവുമധികം വൈദ്യശാഖകൾ സജീവമായി വർത്തിക്കുന്നത്.കൂടാതെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സംഭാവനയായ അവയവങ്ങൾ തിരിച്ചും അസുഖങ്ങളെപ്രതിയുമുള്ള നിരവധി സ്പെഷ്യലൈസ്ഡ് ശാഖകളും.

പക്ഷെ, ഇത്രയും വൈദ്യശാസ്ത്ര വഴികൾ നമ്മുടെ മുന്നിലുണ്ടെങ്കിലും നമ്മുടെ സൗഖ്യം അഥവാ WELLNESS  എന്നത് ഒരു മരീചികയായി തുടരുന്നു.നമ്മുടെ അസുഖങ്ങൾ “മാനേജ് ” ചെയ്യപ്പെടുകയാണ് മിക്കപ്പോഴും.പരിപൂർണ്ണമായ സൗഖ്യം അഥവാ ആരോഗ്യം  എന്നത് കിട്ടാക്കനിയാകുന്നു.നിരന്തരമായ മരുന്ന് സേവയിലൂടെയിലൂടെയും ചികിത്സാ സമ്പ്രദായങ്ങളിലൂടെയും കടന്നു പോകുന്ന ഒരു വ്യക്തി തന്റെ സർവ്വസ്വവും നഷ്ടപ്പെട്ടു ആരോഗ്യം ക്ഷയിച്ചു പതിയെ മരണത്തിലേക്ക് നടന്നടുക്കുന്നു.അസുഖബാധിതനായ കാലം മുതൽ മരണം വരെ രോഗിയും കുടുംബവും സമാധാനവും സന്തോഷവും അറിയാതെ പോകുന്നു.ഈ ഒരാവസ്‌ഥ സ്വാഭാവികമായും ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്ന ഡോക്ടറെയും അസ്വസ്‌ഥനും അസംതൃപ്തനുമാക്കുന്നു.സാമ്പത്തിക ലാഭങ്ങൾ ചില ഡോക്ടർമാരെ സംതൃപ്തരാക്കുമെങ്കിലും എല്ലാപേരും ആ ഗണത്തിൽപ്പെട്ട “എത്തിക്ക്സ് ” നഷ്ടപ്പെട്ടവർ ആകണമെന്നില്ല. ഇത്തരം ചിന്തകളും രോഗികളുടെ ആകുലതകളുമാണ് വഴി മാറി ചിന്തിക്കാൻ തന്നെ പ്രചോദിപ്പിച്ചതും പ്രേരിപ്പിച്ചതും എന്നാണു ഡോക്ടർ ശ്രീകുമാർ പറയുന്നത്.

വിവിധ വൈദ്യശാഖകളുടെ ഗുണഫലങ്ങൾ സംയോജിപ്പിച്ചുകൊണ്ടു കോശ കേന്ദ്രീകൃതമായ ഒരു ചികിത്സാരീതിയാണ് WELLNESS  SOLUTIONS ലൂടെ ഡോക്ടർ ശ്രീകുമാർ മുന്നോട്ട് വച്ചത് .INTEGRATIVE CELLULLAR FUNCTIONAL ‘MEDICINE or  MOLECULAR MEDICINE or NUTIRITIONAL MEDICINE or  ANTI AGING’ MEDICINE എന്നീ വിവിധ നാമരൂപങ്ങളിൽ ശാസ്ത്രീയമായി ഇതിനെ വിശേഷിപ്പിക്കാം.പ്രകൃതിയുമായി  സംവദിച്ചുകൊണ്ടും ഭക്ഷണ രീതികളിൽ അവശ്യം വേണ്ട മാറ്റങ്ങൾ വരുത്തിക്കൊണ്ടും ജീവിക്കേണ്ടതിന്റെ ആവശ്യകത ഡോക്ടർ ഊന്നിപ്പറയുന്നു. എങ്ങനെ സമ്പൂർണ്ണ സൗഖ്യം നേടിക്കൊണ്ട് ആരോഗ്യപൂര്ണ്ണവും സന്തോഷഭരിതവുമായ ഒരു ജീവിതം നയിക്കാമെന്നു ഡോക്ടർ ശ്രീകുമാർ ശാസ്ത്രീയമായി നമ്മോട് സംവദിക്കുന്ന ഈ ഡോക്യൂമെന്ററി  ആപ്തഭാരതിയുടെ  യൂ ട്യൂബ് ചാനലിൽ ലഭ്യമാണ്. https://youtu.be/326qms2suM0

സംസ്‌ഥാന അവാർഡ് ജേതാവ് കൂടിയായ പ്രശസ്ത ക്യാമറാമാനായ ടി ജി ശ്രീകുമാറാണ് ഈ ഡോക്യൂമെന്ററിയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.തെന്നിന്ത്യൻ സിനിമയിലും ഒപ്പം ബോളിവുഡിലും ഹരി ശ്രീ കുറിച്ച തനൂജ് എഡിറ്റിങ്ങിനൊപ്പം സെക്കന്റ് യൂണിറ്റ് ക്യാമറയും കൈകാര്യം ചെയ്തു.സാങ്കേതിക തികവും മികച്ച സംഗീത ബോധവും സമന്വയിച്ച പുതു വാഗ്ദാനം വൈത്തീശ്വരൻ ശങ്കരൻ സംഗീത-ശബ്ദ സംവിധാനം നിർവ്വഹിച്ചു.യൂണിലുമിനയിലാണ്  www.unilumina.com പ്രൊഡക്ഷൻ-പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ നടന്നത്.

INDIANEWS24 HEALTH DESK 

Leave a Reply