728-pixel-x-90-2-learn
728-pixel-x-90
<< >>

സ്‌പൈസ് ജെറ്റിന്റെ വാര്‍ഷിക ഓഫര്‍; ടിക്കറ്റിന് 12 രൂപ

സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ്‌ തങ്ങളുടെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളുമായെത്തിയിരിക്കുന്നു.12 രൂപയില്‍ തുടങ്ങുന്ന ടിക്കറ്റുകള്‍ വരെ കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ ഓഫറുകള്‍ മേയ് 28 വരെയുണ്ടാകും.ഈ ഇളവ് പ്രകാരം വരുന്ന ജൂണ്‍ 26 മുതല്‍ അടുത്ത വര്‍ഷം മേയ് 28 വരെ യാത്ര ചെയ്യാനാകും.പരിമിതമായ സീറ്റുകളാണ് ഇങ്ങനെ നല്‍കുന്നതെന്നും ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് ഞറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് മറ്റ് സമ്മാനങ്ങളും ലഭിക്കും. ആഭ്യന്തരഅന്താരാഷ്ട്ര ടിക്കറ്റുകള്‍, 10,000 രൂപയുടെ സൗജന്യ ഹോട്ടല്‍ വൗച്ചറുകള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

INDIANEWS24.COM Business Desk

Leave a Reply