728-pixel-x-90-2-learn
728-pixel-x-90
<< >>

സ്‌പെല്ലിങ് ബി മത്സരവിജയികളായ ഇന്തോ-അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒബാമയുടെ അഭിനന്ദനം

വാഷിങ്ടണ്‍ ഡിസി:സ്‌പെല്ലിങ് ബി മത്സരങ്ങളില്‍ ജേതാക്കളായ ഇന്ത്യന്‍ വംശജ വിദ്യാര്‍ത്ഥികളെ യു എസ് പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമ ഓവല്‍ ഓഫീസില്‍ വിളിച്ചുവരുത്തി അഭിനന്ദിച്ചു.2014 സ്‌പെല്ലിങ് ബി മത്സരങ്ങളില്‍ സംയുക്ത ജേതാക്കളായ ഇന്ത്യന്‍ വംശജരുമായ ടെക്‌സാസില്‍ നിന്നുളള അന്‍സന്‍ സുജോയും ന്യൂയോര്‍ക്കില്‍ നിന്നുളള ശ്രീരാമും ആണ് അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിനന്ദനത്തിന് അര്‍ഹരായത്.

പ്രസിഡന്റിന്റെ ക്ഷണമനുസരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ അത്യപൂര്‍വ്വ വിജയത്തില്‍ പ്രസിഡന്റ് ഒബാമ അഭിനന്ദനം രേഖപ്പെടുത്തുന്നതിനൊപ്പം അമേരിക്കന്‍ ഭരണഘടനാ ഭേദഗതികളെക്കുറിച്ചു പ്രസിഡന്റ് ഒബാമ എഴുതിയ ഡ്രീം ബിഗ് ഡ്രീംസ് എന്ന പുസ്തകം ഒപ്പിട്ടു നല്‍കുകയും ചെയ്തു.ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയാണ് ഒബാമ 13 വയസുളള അന്‍സനേയും 14 വയസുളള ശ്രീരാമിനേയും തന്റെ ഔദ്യോഗിക ഓഫീസായ ഓവലിനകത്തേക്ക് വരവേറ്റത്.അമേരിക്കന്‍ പ്രസിഡന്റിന് നന്ദി പറഞ്ഞ വിദ്യാര്‍ത്ഥികള്‍ ഒബാമയോടൊപ്പം ചിലവഴിച്ച സമയം ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളാണെന്ന് വിശേഷിപ്പിച്ചു.ഇരുവരുടെയും കുടുംബാംഗങ്ങളെയും ഒബാമ അഭിനന്ദിച്ചു.

1962 നു ശേഷം ആദ്യമായാണ് സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെലിങ് ബി മത്സരത്തില്‍ സംയുക്ത ജേതാക്കളെ കണ്ടെത്തിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്‌പെല്ലിങ് ബി മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആധിപത്യമാണ് തുടര്‍ന്ന് വരുന്നത്.

INDIANEWS24.COM WASHINGTON DC

Leave a Reply