728-pixel-x-90-2-learn
728-pixel-x-90
<< >>

സ്‌പെയിനില്‍ ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

മാഡ്രിഡ്:സ്‌പെയിനിലെ വടക്കന്‍ പ്രവിശ്യയായ വല്ലാജോളിഡിലെ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ സ്വാതന്ത്രദിനം ആഘോഷിച്ചു.വല്ലാജോളിഡിലെ ഒരു ഉദ്യോനത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിലാണ് ആഘോഷങ്ങള്‍ നടന്നത്.

സമാധാനത്തിന്റെ ഉദ്യാനം എന്ന അര്‍ത്ഥം വരുന്ന പാര്‍ക്കെ ഡി ലാ പാസ് എന്നാണ് ഇതിന്റെ പേര്.കാസാ ഡി ലാ ഇന്ത്യ ഡയറക്ടര്‍ ഗ്വില്ലര്‍മോ റോഡ്രിഗസും മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വിന്റു മാളിയേക്കലും ചേര്‍ന്നാണ് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയത്.ഫാ.വര്‍ഗീസ് നെല്ലുവേലില്‍ എസ്വിഡി എന്നിവര്‍ സംസാരിച്ചു.വല്ലാജോളിഡ് യൂണിവേഴ്‌സിറ്റി പ്രഫ. ദീപ്തി ദേശഭക്തിഗാനം ആലപിച്ചു.

INDIANEWS24.COM Madrid

Leave a Reply