728-pixel-x-90-2-learn
728-pixel-x-90
<< >>

സ്‌കൂള്‍ ബസ്സുകളില്‍ സി സി ടി വിയും സ്പീഡ് ഗവര്‍ണറും നിര്‍ബന്ധം

ന്യൂഡല്‍ഹി:സ്‌കൂള്‍ ബസിന് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സി ബി എസ് ഇയുടെ കര്‍ശന നിര്‍ദേശങ്ങള്‍.സ്പീഡ് ഗവേണറും സി സി ടി വിയും ജി പി എസ് സംവിധാനവും നിര്‍ബന്ധമായും സ്ഥാപിക്കണമെന്നാണ് പുതിയ തീരുമാനം.കഴിഞ്ഞ മാസം ഉത്തര്‍പ്രദേശില്‍ ഉണ്ടായ അപകടത്തില്‍ 12 കുട്ടികളും ഡ്രൈവറും മരിക്കുകയും 35 കുട്ടികല്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സ്‌കൂള്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ ഈ അപകടത്തിന്റെ ഭീതി മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളെയും ഡ്രൈവറെയും കൂടാതെ പരിശീലനം ലഭിച്ച വനിതാ ഗാര്‍ഡ്, കണ്ടക്ടര്‍ എന്നിവരല്ലാതെ മറ്റാരും സ്‌കൂള്‍ ബസില്‍ യാത്രാ സമയത്തുണ്ടാകാന്‍പാടില്ല.എന്നാല്‍ പി ടി എ പ്രതിനിധകളായ ഏതെങ്കിലും ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാനാകും.വാഹനത്തിന്റെ വേഗം ഒരിക്കലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ പരിധിയില്‍ കൂടരുത്. ലംഘിക്കപ്പെട്ടാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.ഇരുവശങ്ങളിലും മുന്നിലും സ്‌കൂളിന്റെ പേരുകള്‍ കറുത്ത അക്ഷരത്തില്‍ എഴുതണം.വിദ്യാര്‍ഥികള്‍ 12 വയസിനു താഴെയുള്ളവരാണെങ്കില്‍ മൊത്തം സീറ്റിന്റെ ഒന്നര ഇരട്ടിയില്‍ കൂടുതല്‍ കുട്ടികളുമായി ഒരേസമയം യാത്രചെയ്യരുത്.െ്രെഡവര്‍ക്ക് വലിയ വാഹനങ്ങള്‍ ഓടിച്ച് അഞ്ചുവര്‍ഷമെങ്കിലും പരിചയം വേണം.ഏതെങ്കിലും അപകടം വരുത്തിയതിനോ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനോ അമിതവേഗത്തില്‍ ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ട ആളെ ഡ്രൈവറാക്കരുത്. തുടങ്ങി നിരവധി നിബന്ധനകളാണ് പുതിയ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

INDIANEWS24.COM NEWDELHI

Leave a Reply