jio 800x100
jio 800x100
728-pixel-x-90
<< >>

സ്‌കൂള്‍ ഗതാഗത സുരക്ഷ: വാഹനങ്ങള്‍ക്ക്‌ തിരിച്ചറിയല്‍ നമ്പരും സ്റ്റിക്കറും നല്‍കും

തിരുവനന്തപുരം:കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാടകയ്‌ക്കെടുത്ത വാഹനങ്ങളെ അതത്‌ സ്‌കൂള്‍ പരിസരത്ത്‌ പരിശോധിക്കാനും അവയ്‌ക്ക്‌ തിരിച്ചറിയല്‍ നമ്പരും സ്റ്റിക്കറും നല്‍കാനും തിരുവനന്തപുരം ജില്ലാ കളക്‌ടര്‍ ബിജുപ്രഭാകര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

കുട്ടികള്‍ക്ക്‌ സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ ഗതാഗത സുരക്ഷയെ സംബന്ധിച്ച്‌ കളക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പത്തു വര്‍ഷമെങ്കിലും  ഹെവി വാഹനങ്ങള്‍ ഓടിച്ച്‌ പരിചയമുളളവരെ മാത്രമേ സ്‌കൂള്‍ കുട്ടികള്‍ യാത്രചെയ്യുന്ന ബസ്‌, വാന്‍ എന്നിവയില്‍ ഡ്രൈവര്‍മാരായി നിയമിക്കാവൂ എന്ന്‌ കര്‍ശന നിര്‍ദേശം ജില്ലാ കളക്ടര്‍ നല്‍കുകയുണ്ടായി.

കളക്ടറുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്:

കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാടക വാഹനങ്ങള്‍ക്ക് തിരിച്ചറിയല്‍ നമ്പരും സ്റ്റിക്കറും നല്‍കും.

ഡ്രൈവര്‍മാരായി ചുരുങ്ങിയത് പത്തു വര്‍ഷമെങ്കിലും ഹെവി വാഹങ്ങള്‍ ഓടിച്ചു പരിചയമുള്ളവര്‍ മാത്രം അനുമതി.

ഡ്രൈവര്‍മാരുടെ ലൈസന്‍സ്‌ പരിശോധിച്ച്‌ അവര്‍ക്ക്‌ ബാഡ്‌ജ്‌ നല്‍കും.

ഈ വാഹനങ്ങളില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന്‌ രേഖപ്പെടുത്തിയിരിക്കണം. ഇത്തരം ബോര്‍ഡ്‌ ഇല്ലാത്ത വാഹനങ്ങളുടെ പെര്‍മിറ്റ്‌ റദ്ദാക്കുന്നതുള്‍പ്പെടെയുളള കര്‍ശനനടപടികള്‍ സ്വീകരിക്കും.

അമിതമായി കുട്ടികളെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

 

Source : PRD,Govt. of Kerala

Leave a Reply