ചണ്ഡീഗഡ്:അറുപതിനായിരത്തോളം രൂപ വിലയുള്ള സ്കൂട്ടര്‍ എടുത്തയാള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇഷ്ട നമ്പറിനായി മുടക്കിയത് എട്ട് ലക്ഷം രൂപ.മെയ് പത്തിന് ചണ്ഡീഗഡ് ലൈസന്‍സിംഗ് അതോറിറ്റി നടത്തിയ ലേലത്തില്‍ ’0001′ എന്ന നമ്പര്‍ സ്വന്തമാക്കാനാണ് വ്യവസായിയായ കന്‍വല്‍ജിത്ത് വാലിയ 8.1 ലക്ഷം രൂപ ചിലവാക്കിയത്.ഹോണ്ട ആക്ടീവയാണ് വാങ്ങിയ വണ്ടി.
ഇതു കൂടാതെ കന്‍വല്‍ജിത്ത് തന്റെ മകന് വാങ്ങിയ പുതിയ ബൈക്കിനും പുതിയ എസ് യു വിയ്ക്കും ഫാന്‍സി നമ്പറായ CH01 BC 0011, CH01BC 0026 എന്നിവ ലഭിക്കാനായി രണ്ടര ലക്ഷം രൂപ വരെ ചിലവാക്കി.ഇതിനെല്ലാം പുറമെ സ്വന്തമായി രണ്ട് എസ്യുവികള് വേറെയുമുണ്ട്.ഇവ രണ്ടിനും ഫാന്‍സി നമ്പര്‍ തന്നെയാണെങ്കിലും ഇഷ്ട നമ്പറിനായി എട്ടു ലക്ഷം രൂപ മുടക്കുന്നത് ഇതാദ്യം.ചണ്ഡീഗഡ് ടാക്സി യൂണിയന്റെ സ്ഥാപക പ്രസിഡന്റായ കന്വല്ജിത്തിന്റെ പിതാവിനും തന്നെപോലെ ഫാന്‍സി നമ്പര്‍ ഭ്രമമുമുണ്ടായിരുന്നുവെന്നും കന്‍വല്‍ജിത് പറഞ്ഞു.
INDIANEWS24.COM Chandigarh