കൊച്ചി :സ്വർണ്ണക്കടത്ത് കേസിൽ നാലുപേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ സി വി ജിഫ്സൽ, മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശികളായ പി അബൂബക്കർ, പി എം അബ്ദുൾ ഹമീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ 25 പ്രതികളിൽ 20 പേരെ ഇതുവരെ പിടികൂടിയിട്ടുണ്ട്.
സ്വർണ്ണം കടത്താനുള്ള ഗൂഢാലോചനയിൽ നാലുപേരും പങ്കാളികളായിരുന്നുവെന്നും ഇവർ സ്വർണ്ണക്കടത്തിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും എൻഐഎ അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളിലെ ജ്വല്ലറികളിലും വീടുകളിലും ബുധനാഴ്ച പരിശോധന നടത്തി. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ മലബാർ ജ്വല്ലറി, അബ്ദുൾ ഹമീദിന്റെ മലപ്പുറത്തുള്ള അമീൻ ഗോൾഡ്, ഷംസുദീന്റെ കോഴിക്കോട്ടെ അമ്പി ജ്വല്ലറി എന്നിവിടങ്ങളിലായിരുന്നു പരിശോധന.
INDIANEWS24 KOCHI DESK