കൊച്ചി: കസ്റ്റംസ് സ്വർണ്ണക്കടത്ത് കേസിൽ മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയതു. മൂവാറ്റുപുഴ സ്വദേശി ജലാൽ(38), മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി (37), ഹംജത് അലി(51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സ്വർണക്കടത്തിൽ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസ് നൽകുന്ന വിശദീകരണം.അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും.നേരത്തെ അറസ്റ്റ് ചെയ്ത പെരിന്തൽമ്മണ്ണ സ്വദേശി കെ ടി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരിലേിക്ക് അന്വേഷണം എത്തിയത്.
INDIANEWS24 KOCHI DESK