728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വീഡനില്‍ പുതുതായി അധികാരമേറ്റിരിക്കുന്നത് ‘ഫെമിനിസ്റ്റ്’ മന്ത്രിസഭ

സ്‌റ്റോക്‌ഹോം:സ്വീഡനില്‍ ഭരണത്തിലേറിയ പുതിയ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ പകുതിയും വനിതകള്‍.പ്രധാനമന്ത്രിയടക്കം 24 അംഗങ്ങളില്‍ മന്ത്രിസഭയിലെ 12ഉം വനിതകളാണ്.സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് കൂടിയായ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ത്രീപക്ഷ സര്‍ക്കാരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം പോലെ തന്നെയായിരുന്നു മന്ത്രിമാരുടെ വകുപ്പ് വിഭജനവും.പ്രധാന വകുപ്പുകളായ ധനകാര്യവകുപ്പും വിദേശകാര്യവും വനിതകള്‍ക്കാണ് നല്‍കിയിട്ടുളളത്.മഗ്ദലെന ആന്‍ഡേഴ്‌സണ്‍ ആണ് പുതിയ ധനമന്ത്രി. മുന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ കൂടിയായ മാര്‍ഗൊറ്റ് വാള്‍സ്‌ട്രോം വിദേശകാര്യമന്ത്രിയുമാണ്‌.

INDIANEWS24 INTERNATIONAL DESK

Leave a Reply