J P
സ്വാതന്ത്ര്യലബ്ധിയുടെ മറ്റൊരു വാര്‍ഷികാഘോഷ നിറവില്‍ ഇന്ത്യ. നൂറ്റാണ്ടുകളുടെ അടിമത്തത്തിന് ശേഷം ലഭിച്ച സ്വാതന്ത്ര്യം ഇപ്പോഴും മധുരമോലുന്ന അനുഭൂതിതന്നെ. പക്ഷെ, ഒപ്പം അന്ന് വര്‍ഗീയകലാപത്തില്‍ പിടഞ്ഞുവീണ ലക്ഷങ്ങളുടെ രുധിരം പടര്‍ന്ന ഓര്‍മകളും. ഇന്ത്യാവിഭജനത്തിനു കയ്യോപ്പിട്ട് കൊടിയ കലാപത്തിനു കൊടി കാട്ടിയ മൌണ്ട് ബാറ്റന് പ്രഭുവിന്റെ ആത്മാവിന് ലണ്ടനിലെ കല്ലറയില്‍ ഇപ്പോഴെങ്കിലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നുണ്ടാകുമോ? ‘വാളെടുത്തവന്‍ വാളാല്‍ ‘ മൌന്റ്റ് ബാറ്റന്റെ വിധിയും മറ്റൊന്നായില്ല എന്നത് ചരിത്രം.
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം എന്നാല്‍ മതേതര ഇന്ത്യയെ വെട്ടിമുറിച്ച ദിനം കൂടിയാണ്.ഭാരതീയരെ മാത്രമല്ല ബ്രിട്ടന്റെ മുന്‍ പ്രധാന മന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ പോലെയുള്ള ബ്രിട്ടിഷകാര്ക്ക് പോലും ഇന്ത്യന്‍ മണ്ണിനെ വര്‍ഗ്ഗിയ കലാപത്തിലേക്ക് തള്ളി വിട്ട ആ വിഭജനത്തോട് യോജിക്കാന്‍ കഴിഞ്ഞില്ല.
1947 -ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്കിയ ശേഷം ബ്രിട്ടനില്‍ മടങ്ങി എത്തിയ മൌണ്ട് ബാറ്റന് പ്രഭുവിനോട് ബ്രിട്ടന്റെ മുന്‍ പ്രധാന മന്ത്രിയായിരുന്ന വിന്‍സ്റ്റ്ണ്‍ ചര്‍ച്ചില്‍ പിന്നിടൊരിക്കലും സംസാരിക്കാന്‍ തയ്യാറായില്ല.ഒരിക്കല്‍ ചര്‍ച്ചിലിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മൌണ്ട് ബാറ്റന് പ്രഭു ഇന്ത്യയില്‍ ചെയിത പ്രവര്‍ത്തികളോട് ഉള്ള അഭിപ്രായ വ്യത്യാസം ആണ് അവരുടെ ബന്ധത്തില്‍ അത്രമേല്‍ ആഴത്തിലുള്ള വിള്ളല്‍ വീഴ്ത്തിയത്.
സര് വിന്‍സ്റ്റ്ണ്‍ ചര്‍ച്ചിലിനെ പോലെ ഇന്ത്യന്‍ സമൂഹത്തെ ആഴത്തില്‍ മനസിലാക്കിയ ഒരു ബ്രിട്ടിഷ് ഭരണാധികാരി ഇരുപതാം നൂറ്റാണ്ടില്‍ ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല.പത്ത് ലക്ഷം മനുഷ്യരുടെ ജീവന് ബലി നല്‍കേണ്ടി വന്ന ഇന്ത്യ-പാകിസ്ഥാന് വിഭജനത്തില്‍ മൌണ്ട് ബാറ്റണ്‍ പ്രഭു വഹിച്ച പങ്ക് വ്യക്തമായി അറിയുന്ന ചര്‍ച്ചിലിന്റെ പിണക്കം പ്രതിഷേധം ആയിരുന്നു.
1947 ല്‍ തന്നെ ഇന്ത്യക്ക് സ്മ്പൂര്‍ണ്ണ സ്വതന്ത്ര്യം നല്കിയാല് അത് ആ നാട്ടിലെ കള്ളന്മാരുടെയും കൊള്ളക്കാരുടേയും കയ്യില്‍ , ഒരു വലിയ രാജ്യത്തിന്റെ ഭരണം ഏല്‍പ്പിക്കുന്നതിനു തുല്യമായിരുക്കും എന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞു.രണ്ടാം ലോക യുദ്ധത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ക്ലമന്റ് അറ്റ്ലിക്ക് അധികാരം കൈമാറിയ ശേഷമാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത് എന്ന് നാം ഓര്‍ക്കണം. ഇന്ത്യക്ക് സ്വതന്ത്ര്യം നല്‍കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചില്‍ പറഞ്ഞ അഭിപ്രായം നാളിതുവരെയുള്ള നമ്മുടെ അനുഭത്തില്‍ പൂര്‍ണ്ണമായും ശരിയാണ്.ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രിമനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാജ്യമായി ഇന്ത്യ ഇന്ന് മാറിയിരിക്കുന്നു.വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ അഭിപ്രായത്തെ മൌണ്ട്ബാറ്റന് പ്രഭുവും കൂട്ടരും ചേര്‍ന്ന് തമസ്കരിച്ചു
എന്ന് മാത്രമല്ല സ്ഫോടനാത്മകായ ഒരു അന്തരീക്ഷത്തില്‍ ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിക്കുകയും ചെയിതു.1947 ന് മുന്‍പ് ഇന്തയില്‍ തമ്പടിച്ചിരുന്ന ബ്രിട്ടിഷ് സൈന്യത്തിന് പോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ ഉള്ള ഒരു വര്‍ഗ്ഗിയ കലാപം ആണ് ഇന്ത്യന്‍ വിഭജനത്തിലൂടെ സംഭവിച്ചത്.ശേഷിയില്ലാത്ത സര്‍ക്കാര്‍ സംവിധാനങ്ങളും ഭരണാധികാരികളും നോക്കുകുത്തിയായി മാറി. ഗവര്‍ണ്ണര്‍ ജനറല്‍ ആയി 1948 കാലം വരെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന മൌണ്ട് ബാറ്റണ്‍ പ്രഭു ഇതിനെല്ലാം നിഷ്ക്രിയനായ സാക്ഷിയായി.
1947 ഫെബ്രുവരി 17ന് ഇന്ത്യന്‍ വൈസ്രോയ് ആയി ആ കാലം വരെ പ്രവര്‍ത്തിച്ചിരുന്ന വേവല്‍ പ്രഭുവിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി മൌണ്ട് ബാറ്റണ്‍ പ്രഭുവിനെ ഇന്ത്യന്‍ വൈസ്രോയി ആയി ധിറുതി പിടിച്ച് ക്ലെമന്റ് ആറ്റ്ലി നിയമിച്ചത് ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുക എന്ന ഉദ്ദേശം മാത്രമായിരുന്നോ?
മൌണ്ട് ബാറ്റന് പ്രഭു വൈസ്രോയി ആയി ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യം വിദൂര ഭാവിയില്‍ പോലും സാധ്യമാവില്ലായിരുന്നു എന്ന് ,ആദ്ദേഹത്തിന്റെ ബന്ധുക്കളുടെ സഹായത്തോടെ എഴുതപ്പെട്ട ജീവ ചരിത്രത്തില്‍ പരാമര്‍ശ്ശിക്കുന്നുണ്ട്.എന്നാല്‍ ഇത് സത്യവിരുദ്ധമായ കാര്യമാണ് എന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നല്കുന്ന സമയത്ത് തന്നെ രക്തരൂക്ഷിതമായ കലാപത്തിനു വഴിവെക്കുന്ന വിധത്തില്‍ ഇന്ത്യാ രാജ്യത്തെ വെട്ടിമുറിക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത ദൌത്യം എന്നും ചരിത്രം പറയുന്നു.
മഹാത്മാ ഗാന്ധിയുടെ കൊലപാതകം പോലും വസ്തുതകള്‍ക്ക് നിരക്കാത്ത വിധത്തിലുള്ള കാര്യങ്ങള്‍ ഇന്ത്യയിലെ ഹിന്ദു വര്‍ഗ്ഗിയ വാദികളെ ആരൊക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി സംഭവിച്ചതാണ്.ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃ നിരയില്‍ ഉണ്ടായിരുന്ന നെഹ്റു വല്ലഭായി പട്ടയല്‍ തുടങ്ങിയ എല്ലാവരും ഗാന്ധിജിയുടെ വിഭജനവിരുദ്ധ അഭിപ്രായത്തോടൊപ്പം ആയിരുന്നു.എന്നാല്‍ 1946 ല്‍ മുഹമ്മദ് അലി ജിന്നയുടെ നേതൃത്തില്‍ ഉള്ള മുസ്ലിം ലീഗിന്റെ ആവശ്യപ്രകാരം വൈസ്രോയി വേവല്‍ പ്രഭു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
സര്‍ക്കാരിന്റെ വഴിവിട്ട സഹായം മുസ്ലിം ലീഗിന് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചു എന്ന് ശക്തമായ ആരോപണം ഉണ്ടായിരുന്നു .ആ തിരെഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വന്‍ നേട്ടം കൊയിതു.മഹാത്മാ ഗാന്ധിക്ക് അധികാര രാഷ്ട്രീയത്തില്‍ താല്പര്യം ഇല്ല എന്ന് പ്രഖ്യാപിച്ചതോടെ മുഹമ്മദ്
അലി ജിന്നയെ സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരും എന്ന നിലയിലേക്ക് ആ തിരഞ്ഞെടുപ്പ് ഫലം കാര്യങ്ങളെ കൊണ്ട് ചെന്ന് എത്തിച്ചു.കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന ആ കാലത്താണ് മൌണ്ട് ബാറ്റന് പ്രഭുവിനെ ക്ലമന്റ്റ് ആറ്റ്ലി ഇന്ത്യന്‍ വൈസ്രോയി ആയി നിയമിക്കുന്നത്.
ഗാന്ധിജിയെ കൂടാതെ സര്‍ദാര്‍ വല്ലഭായി പട്ടയലും ജവഹര്‍ലാല്‍ നെഹ്റു എന്നിവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.ഈ കാലത്ത് തന്നെയാണ് നെഹറുവും മൌണ്ട്ബാറ്റ്ന്റെ ഭാര്യ എഡ്വീനാ ആഷ്ലിയും തമ്മിലുള്ള വഴിവിട്ട സൌഹൃദ ബന്ധം രാഷ്ട്രീയ വൃത്തങ്ങളില്‍ നിറയുന്നത്.ജവഹര്‍ലാല്‍ നെഹറുവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശക ആയിരുന്നു എഡ്വീനാ ആഷ്ലി.മൌണ്ട് ബാറ്റന് പ്രഭുവിന്റെ മനസറിവോടെയാണ് നെഹറു-എഡ്വീനാ സൌഹൃദം പുരോഗമിക്കുന്നത് എന്ന് ലോക മാധ്യമങ്ങള്‍ പോലും ആരോപിച്ചിരുന്നു.
1947 ജൂലൈ 9 ന് പട്ടയലും നെഹ്രുവും ചേര്‍ന്ന് മൌണ്ട് ബാറ്റന് പ്രഭുവിനെ സന്ദര്‍ശിച്ച്, ഇന്ത്യയുടെ വിഭജനത്തിനു ശേഷമുള്ള കാര്യങ്ങളില്‍ ബ്രിട്ടന്റെ സഹായം ഉണ്ടാകണം എന്ന് അഭ്യര്ത്തിച്ചു.അതിനു ശേഷം ഗാന്ധിജി അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന വേളയില്‍ പ്രശ്നങ്ങള്‍ ഒന്നും അവശേഷിപ്പികാതെ ഇന്ത്യക്ക് അധികാരം കൈമാറണം എന്ന് നിര്‍ദ്ദേശിച്ചു .എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്ത്യക്ക് ലഭിച്ചത് ഹിന്ദുവും മസ്ലിമും തെരുവില്‍ വെട്ടിമരിക്കുന്ന ഇന്ത്യയെയാണ് 1947 ഓഗസ്റ്റ് 15ന് ലഭിച്ചത്.പത്ത് ലക്ഷം ഇന്ത്യാക്കാര്‍ മാത്രല്ല ലോകം ആദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ ജീവന് പോലും മൌണ്ട് ബാറ്റന് പ്രഭു തീര്‍ത്ത വിഭജനത്തിന്റെ ബലിക്കല്ലില്‍ പൊലിഞ്ഞു.വിഭജന സ്വാതന്ത്ര്യം എന്ന ദൌത്യം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷ കാലം കൂടി അദ്ദേഹം ഇന്ത്യയില്‍ തങ്ങിയ ശേഷം 1948ല്‍ ബ്രിട്ടനിലേക്ക് മടങ്ങി പോയി.
മൌണ്ട് ബാറ്റന് പ്രഭുവിന് പിന്നിട് എന്ത് സംഭവിച്ചു:
ഇന്ത്യയുടെ സ്വാതന്ത്ര്യവും വിഭജനവും നടപ്പാക്കിയ ശേഷം ബ്രിട്ടന്റെ നാവിക സേനയില്‍ ഉയര്‍ന്ന തസ്തികയില്‍ സേവനം അനുഷ്ടിച്ച അദ്ദേഹം1965 ല്‍ വിരമിച്ചു . ഇപ്പോള്‍ ബ്രിട്ടന്റെ രാജ്ഞി ആയ എലിസബത് രാജ്ഞിയുടെ ബന്ധുവും രാജ്ഞിയുടെ ഭര്‍ത്താവും ഡ്യുക് ഓഫ് എഡിന്ബര്ഗുമായ ഫിലിപ് രാജകുമാരന്റെ അമ്മാവനുമായ മൌണ്ട് ബാറ്റന് പ്രഭു 1965 ല്‍ ജൂലൈ 20 മുതല്‍ ‘ഐയല്‍ ഓഫ് വയിറ്റിന്റെ ‘ഗവര്‍ണ്ണര്‍ ആയി നിയമിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന എഡ്വീന ആഷ്ലിക്ക് കുടുംബ സ്വത്തായി ലഭിച്ച അയര്‍ലണ്ടിലെ സ്ലൈഗോ കൌണ്ടിയിലെ കൊട്ടാരത്തില്‍ അദ്ദേഹം സ്ഥിരം സന്ദര്‍ശകനായിരുന്നു.കത്തോലിക്കാ മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന അയര്‍ലണ്ടിന് സ്വാതന്ത്ര്യം നല്കുമ്പോള് മൌണ്ട് ബാറ്റന് പ്രഭുവിന് നേരിട്ട് പങ്കില്ലെങ്കിലും ബ്രിട്ടന്റെ നേതൃത്വത്തില്‍ പ്രോട്ടസ്റ്റന്റ് ന്യുനപക്ഷങ്ങള്‍ക്ക് വേണ്ടി ഇന്ത്യ- പാക് വിഭജനം പോലെ രക്തരൂക്ഷിതമായ കലാപത്തിലേക്ക് നയിച്ച മറ്റൊരു വിഭജനം അയര്‍ലണ്ടില്‍ നടന്നു .പ്രോട്ടസ്നന്റ് വിശ്വാസികള്‍ക്ക് വേണ്ടി അയര്‍ലണ്ടിനെ വടക്കന്‍ അയര്‍ലണ്ട് -തെക്കന്‍ അയര്‍ലണ്ട് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.അള്സ്റ്ററിനെ ബ്രിട്ടന്റെ ഒരു പ്രവിശ്യയായി വടക്കന്‍ അയര്‍ലണ്ട് നിലനിര്‍ത്തി.ഇതിനെതിരെ അയിറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി എന്ന IRA ഇംഗ്ലണ്ടിലും വടക്കന്‍ അയര്‍ലണ്ടിലുമായി നിരവധി സ്ഫോടനങ്ങളും ആക്രമങ്ങളും നടത്തി.
1979 ഓഗസ്റ്റ് 27-ന് സ്ലൈഗോ കൌണ്ടിയിലെ മുല്ലാഖ്മോര് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിനു സമീപമുള്ള തടാകത്തില്‍ ഉല്ലാസയാത്രക്ക് പോയ മൌണ്ട് ബാറ്റന് പ്രഭുവും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ബോട്ട് ,IRA നടത്തിയ അതിശക്തയ ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നു.തീപ്പെട്ടി കൊള്ളികളുടെ വലുപ്പത്തില്‍ ഉള്ള ചെറു കക്ഷണങ്ങളായി ചിതറിത്തെറിച്ച ബോട്ടിന്റെ അവശിഷ്ടങ്ങള്‍ക്കടുത്തേക്ക് രക്ഷാ പ്രവര്‍ത്തകര്‍ ചീറി അടുത്തു എങ്കിലും ശവശരീങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ലഭിച്ചത്.
ഇന്ത്യയില്‍ നിന്നും വേര്‍പെട്ടു പോയ പാകിസ്ഥാന് അഭ്യന്തര കലാപവും വര്‍ഗ്ഗിയ തീവ്രവാദവും കൊണ്ട് നട്ടം തിരിയുകയാണ്.മൌണ്ട് ബാറ്റന് പ്രഭു എന്ന വെക്തിക്കും പാകിസ്ഥാന് എന്ന രാജ്യത്തിനും ഉണ്ടായ അനുഭവത്തെ വാളെടുത്തവന്‍ വാളാലെ എന്നല്ലാതെ ഒരു വിശേഷണവും ചേരില്ല.