728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വാതന്ത്ര്യദിനാഘോഷം: വിമാനക്കമ്പനികള്‍ ഇളവ് പ്രഖ്യാപിച്ചു

മുംബൈ:സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിമാന കമ്പനികള്‍ ഓഫറുകളുമായി രംഗത്ത്.രാജ്യം 69-ാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത് പ്രമാണിച്ച്‌ നേരത്തെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഇത്തരം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.പിന്നാലെയാണ് ഇപ്പോള്‍ വിമാന കമ്പനികളും ഇളവുകളുമായി എത്തിയിരിക്കുന്നത്.

ആഭ്യന്തര-അന്തര്‍ദേശീയ സര്‍വീസുകള്‍ക്കായി ജെറ്റ് എയര്‍വെയ്‌സ് 30 ശതമാനം കിഴിവാണ് അനുവദിച്ചിരിക്കുന്നത്.എയര്‍ കോസ്റ്റ എല്ലാ ടിക്കറ്റുകള്‍ക്കും 609 രൂപയുടെ ഇളവ് നല്‍കും.ആഗസ്റ്റ് 20 മുതല്‍ 30 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക.ഇതിനായി ആഗസ്റ്റ് 14 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.

ജെറ്റ് എയര്‍വെയ്‌സിന്റെ ഓഫര്‍ തിങ്കളാഴ്ച ആരംഭിച്ചു.ആഗസ്ത് 14വരെ ബുക്ക് ചെയ്യാം.സപ്തംബര്‍ 10 മുതല്‍ 2016 ഏപ്രില്‍ 14വരെയുള്ള യാത്രക്കാണ് ഇളവ് ലഭിക്കുക.

INDIANEWS24.COM Mumbai

Leave a Reply