ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 21 മുതല്‍ സ്വവര്‍ഗ വിവാഹം അനുവദിച്ച് അമേരിക്കന്‍ കോടതിയുടെ ഉത്തരവ്. ന്യൂജേര്‍സിയിലെ മേര്‍സര്‍ കൌണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി മേരി ജേക്കബ്സന്‍ ആണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി യുഎസ് സുപ്രിം കോടതി മുമ്പ് നടത്തിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് വിധിന്യായത്തില്‍ പറയുന്നു. സുപ്രിം കോടതി വിധിക്കെതിരായ അപ്പീല്‍ ഇപ്പോള്‍ പരിഗണനയില്‍ ആണ്. എല്ലാവര്ക്കും തുല്യസംരക്ഷണമെന്ന ന്യൂജേര്‍സി ഭരണഘടനാ തത്വം പാലിക്കാന്‍ സ്വവര്‍ഗ വിവാഹം അനുവദിക്കേണ്ടത് ആവശ്യമാണെന്നും വിധിന്യായത്തില്‍ പറയുന്നു.