jio 800x100
jio 800x100
728-pixel-x-90
<< >>

സ്വവര്‍ഗ്ഗ വിവാഹ നിയമവും മലയാളി സമൂഹവും:

London:സ്വര്‍ഗ്ഗ വിവാഹ നിയമം അതിന്റെ അവസാന മിനുക്ക്‌ പണികളിലാണ്.ഈ നിയമം യാഥാര്‍ത്ഥ്യമാകുമ്പോള്‍ യുകെയില്‍ ജീവിക്കുന്ന മലയാളി സമൂഹവും ഈ മാറ്റത്തെ പ്രയോഗ തലത്തില്‍ ഉള്‍ക്കൊള്ളേണ്ടി വരും.

കേരളത്തില്‍ നിന്നും യുകെയിലേയ്ക്ക് കുടിയേറ്റക്കാരായി വന്നവര്‍ തങ്ങളുടെ സംസകാരം മുറുകെ പിടിച്ച് ജീവിക്കുന്നവര്‍ ആണ് എന്ന് സ്വയം കരുതുന്നുണ്ട്.പ്രത്യേകിച്ച് അവരവരുടെ കുടുംബ കാര്യങ്ങളില്‍ .മലയാളികളില്‍ കൂടുതല്‍ പേരും കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ആണ് .അത് കൊണ്ട് നാട്ടില്‍ നിന്നും സൈന്റ് തോമസ്‌ പുണ്യാളന്‍ ക്രൈസ്തവര്‍ ആക്കിയരുടെ പിന്‍തലമുറക്കാര്‍  നാട്ടിലെ സംസകാരത്തിനു യോജിച്ച വിധത്തില്‍ ആത്മീയ പാതയില്‍ നിന്ന് വ്യതിചലിക്കാതെ നോക്കാന്‍ അനവധി വൈദികര്‍ യുകെയില്‍ എത്തിയിട്ടുണ്ട്.മാസത്തിലൊരിക്കല്‍ ഏതെങ്കിലും പ്രദേശത്തെ മലയാള കുറുബാന ,ധ്യാനം,കുട്ടികളില്‍ കൌതുകം ജനിപ്പിക്കുന്ന കഥകള്‍ പറഞ്ഞ് കൊടുത്ത് അവരെ തങ്ങള്‍ വന്ന വഴിയെ തന്നെ നയിക്കാന്‍ ഞായറാഴ്ച്ചകളില്‍ നടത്തുന്ന മത പാഠ ശാലകള്‍ .അതിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ , അങ്ങനെയുള്ള   അവസരങ്ങളില്‍ കുട്ടികള്‍ നടത്തുന്ന കലാപരിപാടികള്‍ തുടങ്ങിയവേയല്ലാം സ്വന്തം കുട്ടികളെ നമ്മുടെ സംസ്കാരത്തില്‍ ഉറപ്പിച്ചു നിര്‍ത്തണം എന്ന ആഗ്രഹത്തോടെ ഉള്ളതാണ്.

കേരള സംസ്കാരം അനുസരിച്ചാണെങ്കില്‍ നാലില്‍ ഒന്ന് കുടുംബത്തില്‍ നിന്നും,നാലില്‍ ഒന്ന് സമൂഹത്തില്‍ നിന്നും ,നാലില്‍ ഒന്ന് കൂടുകരില്‍ നിന്നും ,നാലില്‍ ഒന്ന് ഗുരുക്കന്‍മാരില്‍ നിന്നുമാണ് പഠിക്കേണ്ടത്.ഇവിടുത്തെ A ലെവല്‍ പഠിക്കേണ്ട പ്രായമാകുമ്പോള്‍ ഒരു കുട്ടിയില്‍ ശരിയായ സാമൂഹികവല്‍ക്കരണം നടക്കുന്നു.( നമ്മുടെ നാട്ടിലെ പ്രിഡിഗ്രി  +2 കാലഘട്ടം).

GCSC കഴിഞ്ഞ എന്‍ ഐ യ്യിലെ മലയാളി കുംബങ്ങളിലെ കുട്ടികളോട് കേരള സംസ്കാരം സ്വന്തം മാതാപിതാക്കളുടെ കാഴ്ചപ്പാടുകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു നോക്കിയാല്‍ അവരുടെ സ്വതന്ത്ര നിലപാടുകള്‍ വെക്തമാകും എന്ന് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍  എന്ന നിലയില്‍ Indianews24.com ന് ഉദാഹരണ സഹിതം പറയുവാന്‍ കഴിയും.

കാരണം ഇതിനു മുന്‍പ് സ്വവര്‍ഗ്ഗ വിവാഹം നമ്മുടെ നാട്ടിലെ ആളുകളുടെ സംസകാരത്തിനും വശ്വാസ പ്രമാണത്തിനും യോജിച്ച കാര്യം ആല്ല എന്ന് സമര്‍ത്ഥിക്കുന്ന ഒരു ലേഖനം എഴുതിയതിനു രൂക്ഷമായ പ്രതികരണങ്ങളുമായി ഏതാനും കുട്ടികള്‍ രംഗത്ത്‌ വന്നു.അതില്‍ തന്നെ  ഡിഗ്രിക്ക് പഠിക്കുന്ന ഒരു  യുകെ മലയാളി പെണ്‍കുട്ടി സ്വന്തം പേരില്‍ facebook ല്‍ ഒരു പേജ് നീളം വരുന്ന പ്രതിഷേധക്കുറിപ്പ്‌ എഴുതി. അതിന്റെ ഏറ്റവും ഒടുവില്‍ പറഞ്ഞ കാര്യം ഇങ്ങനെയാണ്.“ഇത് എന്റെ വെക്തിപരമായ അഭിപ്രായം മാത്രമല്ല .എന്റെ സുഹൃദ് വലയത്തിലെ മുഴുവന്‍ കുട്ടികളുടെയും അഭിപ്രായം ആണ്”.

ഈ ആഴ്ചയുടെ അവസാനത്തോട് കൂടി സ്വവര്‍ഗ്ഗ വിവാഹ നിയമം യുകെയില്‍ യാഥാര്‍ത്ഥ്യമാകും.ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ മലയാളി സമൂഹത്തിലെ തല മുതിര്‍ന്നവരും അത്മീയ നേതൃത്വവും തയ്യാറാണോ എന്നത് ആര്‍ക്കും വിഷയമല്ല.എന്നാല്‍ അവരവരുടെ വീട്ടിലെ കുട്ടികള്‍ സ്വവര്‍ഗ്ഗ വിവാഹം കഴിക്കാന്‍ തയ്യാറായാല്‍ നാം ഓരോരുത്തരും നിസ്സഹായര്‍ ആണ് എന്നത് യാഥാര്‍ത്ഥ്യമാണ്.എതിര്‍ക്കാന്‍ ചെന്നാല്‍  മേല്‍ പറഞ്ഞ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പ്രതിഷേധക്കുറിപ്പ്‌ എഴുതിയ പെണ്‍കുട്ടി പറഞ്ഞത്‌ പോലെ“വലിച്ചെറിയൂ നിങ്ങളുടെ നാടന്‍ കാഴ്ച്ചപ്പാടുകള്‍ “ എന്ന് അവര്‍ മലയാളികളായ മാതാപിതാക്കളുടെ മുഖത്ത് നോക്കി പറയും .എല്ലാവരുമല്ല സ്വര്‍ഗ്ഗ വിവാഹം ഇഷ്ടപ്പെടുന്ന കുട്ടികള്‍

Leave a Reply