728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വവര്‍ഗ്ഗരതി നിയമവിരുദ്ധം:സുപ്രീം കോടതി

ന്യൂദല്‍ഹി: സ്വവര്‍ഗ്ഗരതി നിയമവിരുദ്ധവും കുറ്റകരവുമെന്ന് സുപ്രീംകോടതി.2009ലെ ഡല്‍ഹി ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണു സുപ്രീംകോടതി വിധി.ജസ്റ്റിസ് ജി.എസ് സിങ്വി നേതൃത്വം നല്‍കുന്ന ബെഞ്ചിന്റോണ് നിര്‍ണായകമായ വിധി.

പ്രകൃതിവിരുദ്ധ ലൈംഗികത കുറ്റമാണെന്നു വ്യക്തമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗാനുരാഗം നിയമവിധയേമാക്കിയത്. എന്നാല്‍ ഇൗ വകുപ്പ് പ്രകാരം സ്വവര്‍ഗാനുകാരം കുറ്റകരം തന്നെയാണെന്നു സുപ്രീംകോടതി വ്യക്തമാക്കി.

ഒരേ ലിംഗത്തില്‍ പെട്ട രണ്ടു വ്യക്തികള്‍ ഉഭയ സമ്മതത്തോടെ ലെംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതില്‍ തെറ്റില്ല എന്നായിരുന്നു ജസ്റ്റിസ് കെ.പി ഷാ ഉള്‍പ്പെട്ട ഹൈകോടതി ബെഞ്ച് നേരത്തെ വിധി പറഞ്ഞത്. ഇതിനെതിരെ നിരവധി ഹരജികള്‍ ആണ് സുപ്രീംകോടതിയില്‍ എത്തിയത്. പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങള്‍ക്ക് എതിരാണ് ഇതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Leave a Reply