728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വവര്‍ഗാനുരാഗം: പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയെന്ന്‌ എഫ് ഐ ആര്‍

കാണ്‍പൂര്‍:കോളജ് വിദ്യാര്‍ത്ഥിനിയായ തന്റെ മകളെ മറ്റൊരു വിദ്യാര്‍ത്ഥിനി തട്ടിക്കൊണ്ടുപോയതായി പിതാവ് പോലീസില്‍ പരാതി നല്‍കി.എന്നാല്‍ കാണ്‍പൂരിലെ പ്രശസ്തമായ കോളജില്‍ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികള്‍ പരസ്പരം ഇഷ്ടപ്പെട്ട് ഒളിച്ചോടിയതായാണ് പത്ര റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്.

കാണ്‍പൂരിലെ റയില്‍ ബസാര്‍ ഹര്‍ബാന്‍സ് മോഹല്‍ സ്വദേശിനികളായ അംഷാല പ്രവീണ്‍, അഭിലാഷ ഗുപ്ത എന്നിവരാണ് ഓളിച്ചോടിയത്.ഇവരുടെ കൂട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ചാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത്.തന്റെ മകളെ അഭിലാഷ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അംഷാലയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്.

പരാതി പ്രകാരം കാണ്‍പൂര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.തുടര്‍ന്ന് അന്വേഷണം നടത്തിവരികയാണ് പോലീസ്.അതേസമയം പെണ്‍കുട്ടികള്‍ ഡല്‍ഹിയിലുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്.

INDIANEWS24.COM Kanpur

Leave a Reply