728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വവര്‍ഗരതി ശിക്ഷാര്‍ഹംതന്നെ: സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ശിക്ഷാര്‍ഹമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ആം വകുപ്പിനെ ശരിവെച്ചുകൊണ്ടുള്ള മെന്ന മുന്‍ ഉത്തരവ് പുനപ്പരിശോധിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരും വിവിധ സംഘടനകളും സമര്‍പ്പിച്ച എട്ട് റിവ്യൂ ഹര്‍ജികള്‍ കോടതി തള്ളി. വിധി പുനപ്പരിശോധിക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് ജസ്റ്റീസുമാരായ എച്ച് എല്‍ ദത്തു, എസ് എല്‍ മുഖോപാധ്യായ എന്നിവര്‍ വ്യക്തമാക്കി.

ഇതോടെ സര്‍ക്കാരിന്‍റെ മുന്നില്‍ രണ്ട് വഴികളാണ് അവശേഷിക്കുന്നത്. ഈ വകുപ്പുതന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുക, അല്ലെങ്കില്‍ പാര്‍ലമെന്റില്‍ നിയമഭേദഗതി പാസാക്കുക.

ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ ഉള്ള ലൈംഗികബന്ധം 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അനുശാസിക്കുന്ന 377-ആം വകുപ്പ് മനുഷ്യാവകാശം ലംഘിക്കുന്നതാണെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം.

Leave a Reply