728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വര്‍ണ്ണക്കടത്ത് :സലിംരാജിനും “കൊടുവള്ളി” ബന്ധം

കോഴിക്കോട്: സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഹവാലാപണവും ഭീകരപണവും ഒഴുകുന്ന കോഴിക്കോടു കൊടുവള്ളിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് സ്ഥിരം സന്ദര്‍ശകനായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി . സലിം രാജിന്റെ ‘കൊടുവള്ളിബന്ധം’  ആണ് സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തിലും  ഇയാളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത് . സലിംരാജ് കസ്റ്റഡിയിലിരിക്കെ കൊടുവള്ളിയില്‍  നൗഫല്‍ എന്നയാളുടെ വീട്ടില്‍ നിന്നും 56 ലക്ഷം രൂപയുടെ ഹവാലാപണം പൊലീസ് പിടിച്ചെടുത്തിരുന്നുഫയാസിന് കൊടുവള്ളിയിലെ ഹവാലാ മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവുകള്‍ കസ്റ്റംസിനും ഉടന്‍തന്നെ അന്വേഷണരംഗത്തിറങ്ങിയ സി ബി ഐക്കും കിട്ടിയിട്ടുണ്ട്. ഈ ആളുകളുമായി സലിംരാജിനു ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഏതാനും ദിവങ്ങള്‍ക്കു മുന്‍പ് വാര്‍ത്ത‍കള്‍ പുറത്തു വന്നിരുന്നു.ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ സലിംരാജും ആറ് കൂട്ടാളികളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
‘ആര്‍ കെ’ എന്നറിയപ്പെടുന്ന ആര്‍ കെ ബാലകൃഷ്ണന്‍ എന്ന മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയിലേക്കും അന്വേഷണം നീളുന്നുണ്ട് എന്നാണ് അറിയുന്നത് . ഫയസ്‌ അറസ്റ്റില്‍ ആകുന്നതിനു മുന്‍പ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിളിച്ചത് ആര്‍ കെ ബാലകൃഷ്ണനുമായി സംസാരിക്കാന്‍ ആണ് എന്നതാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സലിംരാജിനെതിരായ സ്വകാര്യ അന്യായത്തില്‍ സലിംരാജിന്റെ ഫോണ്‍ രേഖകള്‍ വെളിപ്പെടുത്തരുതെന്ന് അഡ്വക്കേറ്റ് ജനറല്‍ തന്നെ നേരിട്ടുവാദിച്ചത് വിവാദം ആയിരുന്നു.
www.indianews24.com/uk

Leave a Reply