728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വര്‍ണ്ണക്കടത്ത് എന്‍ഐഎക്ക് വിടണം:പി സി ജോര്‍ജ്ജ്

കൊച്ചി :കേരളത്തിലേക്കുള്ള  സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ മാഹി സ്വദേശി ഫയാസിന്റെ ഉന്നതബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജോര്‍ജ് കത്ത് നല്‍കി. ഫയാസിന്റേത് സ്വര്‍ണക്കള്ളക്കടത്തില്‍ മാത്രം ഒതുങ്ങുന്ന കേസല്ല. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറണമെന്നും കത്തില്‍ പറയുന്നു.

അതെസമയം,സ്വര്‍ണ്ണ കള്ളക്കടത്തിനെ സംബന്ധിച്ച് അന്വേഷണം നടത്തിയ സി ബി ഐ സംഘം ചില സുപ്രധാന വിവരങ്ങള്‍ ഇന്നലെ പുറത്തു വിട്ടു .സി ബി ഐ യ്യുടെ പുതിയ വെളിപ്പെടുത്തലുകളില്‍ നിന്നും തന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ആണ് പി സി ജോര്‍ജ്ജിന്റെ ശ്രമം എന്ന് ഉമ്മന്‍ചാണ്ടിയോട് അടുത്ത വൃത്തങ്ങള്‍ കരുതുന്നത്.

സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി സമീപകാലത്ത് വന്‍ തോതില്‍ സ്വര്‍ണം കടത്തിയതിനു പിന്നില്‍ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ സി. മാധവന്‍, അറസ്റ്റിലായ മാഹി കണിയംകണ്ടി തൊണ്ടന്‍റവിട ഫയാസ് (36) എന്നിവരടങ്ങുന്ന റാക്കറ്റാണെന്നു സിബിഐ കണ്ടെത്തി. സി. മാധവനും കൂട്ടാളികളായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ സിബിഐ കേസെടുത്തു. അറസ്റ്റിനു മുന്നോടിയായി നഗരത്തില്‍ പുല്ലേപ്പടിയിലെ മാധവന്‍റെ വീട്ടില്‍ സിബിഐ പരിശോധന നടത്തി. മാധവന്‍റെ അടുത്ത കൂട്ടാളികളായ ചില കസ്റ്റംസ് പ്രിവന്‍റീവ് ഓഫിസര്‍മാരും കേസില്‍ പ്രതികളാവും.
ഫയാസിനു വേണ്ടി കള്ളക്കടത്തു നടത്തുന്ന സ്ത്രീ കാരിയര്‍മാരെ പരിശോധന ഒഴിവാക്കി സുരക്ഷിതരായി വിമാനത്താവളത്തിനു പുറത്തെത്തിക്കുന്ന പണിയാണ് ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചെയ്തിരുന്നത്.

ഫയാസില്‍ നിന്നു കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മാധവന്‍റെ വീട്ടിലെപരിശോധന. ന്യൂമാഹിയില്‍ ഫയാസ് തുടങ്ങിയ പരസ്യ ഏജന്‍സിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണു സ്വര്‍ണ കള്ളക്കടത്തും ഹവാലാ ഇടപാടുകളും നടത്തിയിരുന്നത്.സംസ്ഥാനത്തെ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു പുറമെ കേരളാ പൊലീസിലെ സീനിയര്‍ ഓഫിസര്‍മാരും ഫയാസിന്‍റെ ഇടപാടുകളില്‍ പങ്കാളികളാണെന്നു സിബിഐ കണ്ടെത്തി.

ഫയാസുമായി അടുത്തബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാരുടെ അനുചരന്മാര്‍ എന്നിവരുടെ വിശദാംശങ്ങളും സിബിഐ ശേഖരിച്ചു. ഫയാസും ഇവരും തമ്മിലുള്ള ബന്ധത്തിന്‍റെ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരും. ഫയാസുമായി അടുത്തബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കള്‍ , മന്ത്രിമാരുടെ അനുചരന്മാര്‍ എന്നിവരുടെ വിശദാംശങ്ങളും സിബിഐ ശേഖരിച്ചു. ഫയാസും ഇവരും തമ്മിലുള്ള ബന്ധത്തിന്‍റെ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരും.

www.indianews24.com/uk

 

Leave a Reply