728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വര്‍ണ്ണക്കടത്തു പ്രതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിളിച്ചു:

തിരുവനന്തപുരം :സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടിയിലായ ഫയാസ് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വിളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ജിക്കുമോനുമായി ഫയാസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.കൂടാതെ കേരളത്തിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കനമാരുമയും ഫയസ്‌ നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു എന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
മുന്‍ മിസ് സൗത്ത് ഇന്‍ഡ്യയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ള ഫയാസ് ഈയിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രത്തിലും തന്റെ കാറുമായി അഭിനയിച്ചു. അതിനിടെ സ്വര്‍ണ്ണക്കടത്തിന് ഒത്താശയൊരുക്കിയെന്ന സംശയത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ ഏഴ് പ്രിവന്റീവ് ഓഫീസര്‍മാരെ സ്ഥലംമാറ്റി.
സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ച യുവതികള്‍ പിടിയിലായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫയാസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ 9447206256 എന്ന ഫോണിലേക്കാണ് വിളിച്ചിട്ടുള്ളത്. ഡല്‍ഹിയിലെത്തുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപയോഗിക്കുന്ന ഫോണും ഇതാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ എന്നു വിളിക്കുന്ന ആര്‍ കെ ബാലകൃഷ്ണനുമായും ഇദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത്, ലൈംഗിക വാണിഭത്തിനായുള്ള സ്ത്രീക്കടത്ത് എന്നിവയിലും ഫയാസ് ഉള്‍പ്പെട്ടതായി  സൂചനയുണ്ട്.
കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍, ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ എന്നിവരുമായി ഫയാസിന് ബന്ധമുള്ളതായാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. ഇതിന് പുറമെ പല ഉന്നതരുടെയും പേരുകള്‍ ഫയാസ് പറഞ്ഞിട്ടുള്ളതായി അന്വേഷണസംഘം വ്യക്തമാക്കുന്നു. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇവരില്‍ പലരുടെയും പേരുകള്‍ പുറത്തുവിടാന്‍ അന്വേഷണസംഘം തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ മുന്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗവും സോളാര്‍തട്ടിപ്പ് കേസിലെ കൂട്ടുകക്ഷിയുമായ ജിക്കുമോന്‍ ജേക്കബുമായുള്ള ഫയാസിന്റെ അടുത്ത ബന്ധത്തിന് പുറമേയാണിത്.
കഴിഞ്ഞ മാസം 28നും ഈ മാസം 12നും 16 കിലോഗ്രാം വീതം സ്വര്‍ണവും ഈ മാസം 19ന് പിടിയിലായ 20 കിലോഗ്രാം സ്വര്‍ണവുമടക്കം ഒട്ടാകെ 52 കിലോഗ്രാം സ്വര്‍ണം താന്‍ നെടുമ്പാശേരി വഴി കടത്തിയതായി ഫയാസ് സമ്മതിച്ചതായി അന്വേഷണസംഘം സൂചന നല്‍കി. എന്നാല്‍ ഇതില്‍ കൂടുതല്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് സംഘം.
നെടുമ്പാശേരിക്ക് പുറമെ സംസ്ഥാനത്തെ ഇതര വിമാനത്താവളം വഴിയും ചെന്നൈ വിമാനത്താവളം വഴിയും സ്വര്‍ണം കടത്തിയതായും കരുതുന്നു. നെടുമ്പാശേരിയില്‍ പിടിയിലായ കോഴിക്കോട് സ്വദേശി  ഹാരിസിന്റെ ഭാര്യ ആരിഫ, കോഴിക്കോട് സ്വദേശി ആസിഫ എന്നിവരെ ഉപയോഗിച്ചാണ് ഇതുവഴി നേരത്തെയും സ്വര്‍ണം കടത്തിയത്. ആദ്യതവണ ഹാരിസും യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.
www.indianews24.com/uk

Leave a Reply