കൊച്ചി:.സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് റജിസ്റ്റര്‍ ചെയ്യുകയും എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തു.നിലവില്‍ കസ്റ്റഡിയിലുള്ള സരിത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് പറയുന്നു. ഇയാളാണ് മൂന്നാം പ്രതി.കസ്റ്റംസ് തിരയുന്ന സന്ദീപ് നായരാണ് നാലാംപ്രതി.സ്വർണക്കടത്തിൽനിന്നു ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്.
സ്വപ്ന,സരിത്ത്,ഫൈസല്‍ ഫരീദ്,സന്ദീപ് നായര്‍ എന്നിവരെ പ്രതികളാക്കി വെള്ളിയാഴ്ച രാവിലെ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തതായും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.ഇക്കാര്യം എന്‍ഐഎയുടെ കൊച്ചിയിലെ സീനിയര്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ സ്ഥിരീകരിച്ചു.ജാമ്യാപേക്ഷ വിശദമായ വാദത്തിനായി കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സ്വപ്ന പ്രഭ സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വീഡിയോ കോണ്‍ഫറന്‍സില്‍ ജസ്റ്റിസ് അശോക് മേനോന് പരിഗണിക്കവേയാണ് ഡല്‍ഹിയില്‍ നിന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രവി പ്രകാശും കൊച്ചിയില്‍ നിന്ന് എന്‍ഐഎ സീനിയര്‍ പ്രോസിക്യൂട്ടറും ഹാജരായി വിശദീകരണം നല്‍കിയത്.
നിരപരാധിയായ തന്റെ വസതിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രവേശിച്ചുവെന്നും അകാരണമായി ദ്രോഹിക്കുകയാണന്നും സ്വപ്ന കോടതിയില്‍ ബോധിപ്പിച്ചു. യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ഉള്ളതിനാല്‍ ജാമ്യാപേക്ഷ നിയമപരമായി നില നില്‍ക്കുന്നതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു.സ്വപ്ന മറ്റൊരു കേസില്‍ പ്രതിയാണന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കോടതി കുറ്റവിമുക്തയാക്കിയസ്വപ്ന മ കേസിനെക്കുറിച്ചാണ് പരാമര്‍ശമെന്ന് സ്വപ്നയു ടെ അഭിഭാഷകന് വിശദീകരിച്ചു.
രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സ്വര്‍ണ്ണ കള്ളക്കടത്ത് അതീവ ഗൗരവതരമാണന്ന് കസ്റ്റംസിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കെ.രാംകുമാര്‍ വിശദീകരിച്ചു. സ്വപ്നയുടെ ചെയ്തികള്‍ സംശയകരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിമാനത്താവളത്തിലെത്തിയ ഡിപ്ലോമാറ്റിക് ബാഗ്ഗേജ് ക്ലിയര്‍ ചെയ്യാന്‍ ശ്രമം നടത്തി. പിന്നിട് മൊബൈല്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയി. അതിനാല്‍ ചോദ്യം ചെയ്യലിന് സമണ്‍സ് നല്കാന് കസ്റ്റംസ് ശ്രമിച്ചെങ്കിലും നടന്നില്ല.
കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നയുടെ പങ്ക് വ്യക്തമാവൂ.സന്ദീപിന്റെ ഭാര്യ സൗമ്യ സ്വപ്നക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ‘ സന്ദീപുമായി ചേര്‍ന്ന് സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നക്ക് പങ്കുള്ളതായാണ് മൊഴി. ഇക്കാര്യത്തില്‍ കൂട്ടുതല്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യണം. യുഎപിഎ യുടെ 16, 17 വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് വിചാരണ കോടതിയാണന്ന് എന്‍ഐഎ യും ബോധിപ്പിച്ചു.
INDIANEWS24 LAW DESK KOCHI