jio 800x100
jio 800x100
728-pixel-x-90
<< >>

സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിനെ കൂടുതല്‍ പരിശോധനകളില്ലാതെ നിയമിച്ച പ്രൈസ് വാട്ടര്‍ കൂപ്പറിനെ സ്പേസ് പര്‍ക്കുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്.സ്വപനയുടെ നിയമനത്തിലെ ശരി തെറ്റുകള്‍ അന്വേഷിക്കാനായി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനും നടപടിയെടുത്തു.പ്രൈസ് വാട്ടര്‍ കൂപ്പറിനൊപ്പം ഉപകരാറുകരായ വിഷന്‍ ടെക്നോളജിനെക്കുറിച്ചും അന്വേഷണം ഉണ്ടാകും,ഈ കമ്പനിയാണ് സ്വപ്ന സുരേഷിന്റെ നിയമന ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

കൂടാതെ സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തെത്തുടര്‍ന്ന് പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി കേസെടുത്തു.അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ഐ റ്റി സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കര്‍ ഐ എ സ് വിവാദ വനിതയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ട് എന്ന് മാത്രമേ തെളിഞ്ഞിട്ടുള്ളൂ എന്നും കുറ്റകൃത്യത്തില്‍ പങ്കുണ്ട് എന്ന് തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല എന്നുമാണ് സര്‍ക്കാര്‍ നിലപാട്,വിവാദ വനിതയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ മാത്രമാണ്  ശിവശങ്കറിനെ മാറ്റി നിര്ത്തിയിരിക്കുന്നതെന്നും യു ഡി എഫിന്റെ കാലത്ത് ഇത്തരമൊരു നടപടി പ്രതീക്ഷിക്കാനാകുമോ എന്നും മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു.കൂടാതെ തെളിവ് ലഭിക്കുന്ന പക്ഷം ആര്‍ക്കെതിരെയും മുഖം നോക്കാതെ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്‍ ഐ എയുടെ അന്വേഷണത്തിനു പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്വേഷണ റിപ്പോര്‍ട്ടിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു ഉദ്ഘാടന ചടങ്ങില്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാദവും നിലവിലില്ലാത്ത കാലത്ത് പങ്കെടുത്തതിന്റെ പേരില്‍ സ്പീക്കര്‍ക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാതെ  ആരോപണമുന്നയിക്കുന്ന  പ്രതിപക്ഷത്തെ മുഖ്യമന്ത്രി ശക്തമായി വിമര്‍ശിച്ചു.

INDIANEWS24 TVPM DESK

Leave a Reply