728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വര്‍ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ച ആള്‍ക്ക് കസ്റ്റംസിന്റെ ചികിത്സ

കൊച്ചി:നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം വിഴുങ്ങികടത്താന്‍ ശ്രമിച്ചയാള്‍ക്ക് കസ്റ്റംസിന്റെ വക ചികിത്സ.കളമശേരി മെഡിക്കല്‍ കോളജില്‍ വയറിളക്കല്‍ ചികിത്സയ്ക്കാണ് ശ്രീലങ്കന്‍ സ്വദേശിയായ സ്വര്‍ണക്കടത്തു കാരനെ വിധേയനാക്കിയിരിക്കുന്നത്.മൂന്നു ദിവസമായി തുടരുന്ന ചികിത്സയില്‍ ഫലം കണ്ടു സ്വര്‍ണ ബിസ്‌കറ്റിന്റെ 12 ഭാഗങ്ങള്‍ കണ്ടെടുക്കാനായി.ഇനിയും സ്വര്‍ണം പുറത്തെടുക്കാനുള്ളതിനാല്‍ ചികിത്സ തുടരുകയാണ്.

ശനിയാഴ്ചയാണ് കൊളംബോയില്‍ നിന്നുള്ള വിമാനത്തിലാണ് ശ്രീലങ്കക്കാരന്‍ മുഹമ്മദ് സുബൈര്‍ കൊച്ചിയിലെത്തിയത്.ഇയാള്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരി മാറ്റിയ ശേഷവും മെറ്റല്‍ ഡിറ്റേക്ടറില്‍ നിന്ന് അലാറം മുഴങ്ങിയതോടെ കസ്റ്റംസ് വിടാന്‍ ഭാവിച്ചില്ല.യന്ത്രത്തിന് തകരാറു സംഭവിച്ചതാണോയെന്ന് ചില സംശയമുണ്ടായെങ്കിലും അങ്ങനെ വിടാന്‍ തീരുമാനിച്ചില്ല. കസ്റ്റംസ് രണ്ടുംകല്‍പ്പിച്ച് സുബൈറിനെ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയനാക്കി.ഡിറ്റേക്ടറിന് തെറ്റുപറ്റിയില്ലെന്നു വ്യക്തമായതോടെ പ്രതിയെ വയറിളക്കല്‍ ചികിത്സയ്ക്ക് വിധേയനാക്കി സ്വര്‍ണം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

പ്രതിക്ക് വയറിളക്കാനുള്ള മരുന്ന് നല്‍കുകയും ടോയ്‌ലറ്റില്‍ പോയ ശേഷം വയറിന്റെ എക്‌സ് റേ എടുത്ത് പരിശോധിച്ചുമാണ് കസ്റ്റംസിന്റെ ചികിത്സ.കളമശേരി മെഡിക്കല്‍ കോളജില്‍ മൂന്നുദിവസമായി തുടരുന്ന ചികിത്സ ഫലം കണ്ടമട്ടാണ്. വിഴുങ്ങിക്കടത്തിയ സ്വര്‍ണ ബിസ്‌ക്കറ്റിന്റെ 12 ഭാഗങ്ങളാണ് ടോയ്‌ലറ്റില്‍ നിന്ന് കിട്ടിയത്.100 ഗ്രാം വീതമുള്ള അഞ്ച് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ 15 ഭാഗങ്ങളാക്കി ഗര്‍ഭനിരോധന ഉറയിലാക്കി വിഴുങ്ങിക്കടത്താനായിരുന്നു ശ്രമം. രണ്ടു ഭാഗങ്ങള്‍ നേരത്തേ മലദ്വാരത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇനി ഒരു ഭാഗം കൂടി ലഭിക്കാനുള്ളതിനാല്‍ വയറിളക്കല്‍ തുടരുകയാണ്.

INDIANEWS24 KOCHI

Leave a Reply