728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വര്‍ണം “വിഴുങ്ങിക്കടത്ത് വീരന്മാര്‍” കൊച്ചിയില്‍ പിടിയിലായി

നെടുമ്പാശേരി:സ്വര്‍ണം വിഴുങ്ങിക്കൊണ്ട് ബഹ്‌റൈനില്‍ നിന്നും കേരളത്തിലേക്ക് എത്തിയവര്‍ കൊച്ചിയില്‍ പിടിയിലായി.ഡയറക്ടര്‍ ഓഫ് റെവന്യു ഇന്റലിജന്റ്‌സി(ഡി ആര്‍ ഐ)ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയ പ്രതികളുടെ ശരീരത്തില്‍ നിന്നും സ്വര്‍ണം നീക്കം ചെയ്‌തെടുത്ത ശേഷമേ ഇവരെ ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളു.

തിങ്കളാഴ്ച്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് സ്വര്‍ണം പിടിച്ചെടുത്തത്.ബഹ്‌റൈനില്‍ നിന്നും യാത്രക്കാരെന്ന വ്യാജേനയെത്തിയ പ്രതികളുടെ പദ്ധതി കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണമിറക്കാനായിരുന്നു.എന്നാല്‍ അവിടെ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞതോടെ പദ്ധതി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.നാലുപേരെയാണ് സ്വര്‍ണക്കടത്തിനായി അയച്ചത്.എന്നാല്‍ ഇതിനോടകം കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ ഡി ആര്‍ ഐ പ്രതികള്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങിയപ്പോല്‍ തന്നെ പിടികൂടുകയായിരുന്നു.

പ്രതികളുടെ ശരീരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുക്കാന്‍ ശ്രമിക്കുകയാണ് അധികൃതര്‍.സ്വര്‍ണ്ണം പ്രതികള്‍ വശം കൊടുത്തയച്ചവരെക്കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ല.

INDIANEWS24 KOCHI

Leave a Reply