728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വരക്ഷയ്ക്കായി കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങി ചെറുവത്തൂർ പഞ്ചായത്തും പീപ്പിൾസ് എരിഞ്ഞിക്കീലും

സ്വരക്ഷയ്ക്കായി കുട്ടികളെ ആയോധന കല പഠിപ്പിക്കുന്ന അതേ ഗൗരവത്തിൽ തന്നെ  നീന്തൽ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രാധാന്യം കൂടിയിരിക്കുകയാണ്.പല സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടിൽ വെള്ളത്തിൽ വീണ് മരിക്കുന്ന കുട്ടികളുടെ കണക്ക് വർഷാവർഷം വർദ്ധിച്ച് വരികയാണ്. വെള്ളവുമായി ബന്ധമില്ലാത്തതിനാൽ പെട്ടെന്നുള്ള വീഴ്ചയിൽ ഭയപ്പെട്ടാണ് മിക്കവരും ശ്വാസം മുട്ടി മരിക്കുന്നത്. ഇതിൽ നിന്ന്  പാഠം ഉൾക്കൊണ്ട് കുട്ടികളെ ചെറുപ്രായത്തിൽ തന്നെ നീന്തൽ പഠിപ്പിക്കാൻ തുനിഞ്ഞിരിക്കുകയാണ് കേരളത്തിന്റെ വടക്കേയറ്റത്തുള്ള ചെറുവത്തൂർ എന്നചെറിയൊരു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രസിഡണ്ട് മാധവൻ മണിയറയും മെമ്പർമാരും പീപ്പിൾസ് എരിഞ്ഞിക്കീലും, എ.കെ.ജി ഓർക്കളം എന്നീ രണ്ട് ക്ലബ്ബുകൾ.  ഇവരുടെ സഹകരണത്തോടെയാണ് നാല്പതോളം പെൺകുട്ടികളെയും, ആൺകുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നത്. ഈ പഞ്ചായത്തിനെ  ഒരു മാതൃകയാക്കി കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളും നഗരസഭകളും കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ മുന്നോട്ട് വരണമെന്നുള്ളത്  ഇന്ത്യാ ന്യൂസ് 24നു  മുന്നോട്ട് വയ്ക്കാനുള്ള ആശയം.

JITHESH DAMODAR INDIANEWS24.COM 

Leave a Reply