728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വപ്‌നമല്ല! ഇന്ന് ഇന്ത്യ-പാക് ഫൈനല്‍

ഇഞ്ചിയോണ്‍:കായികലോകത്തെ എന്നും ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇന്ത്യ-പാക് ഫൈനലിന് ഇന്ന് ഇഞ്ചിയോണ്‍ വേദിയാകും.ക്രിക്കറ്റിന് പ്രചാരം ലഭിക്കും മുമ്പേ ഇരുടീമുകളും ഹോക്കിയില്‍ വീറോടെ ഏറ്റുമുട്ടിയിരുന്നു.അന്ന് ഇരു രാജ്യങ്ങളും ഹോക്കിയിലെ രാജപദവിക്കായി നിരന്തരം പൊരുതിയിരുന്ന കാലഘട്ടവുമായിരുന്നു.

ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ഇന്ത്യ ഇഞ്ചിയോണില്‍ ഫൈനലിലേക്ക് കുതിച്ചുകയറിയപ്പോള്‍ കാലിടറിയത് പാകിസ്താനോട് മാത്രം.ആദ്യ റൗണ്ടിലെ എല്ലാ ടീമുകളെയും തോല്‍പ്പിച്ച ഇന്ത്യ പാകിസ്താനോട് തോറ്റിരുന്നു,ഈ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ടീമിന്റെ ഒരേയൊരു തോല്‍വി.ഇന്നത്തെ സ്വപ്ന ഫൈനല്‍ ഇന്ത്യയ്ക്ക് മധുരപ്രതികാരത്തിനുള്ള അവസരത്തിനൊപ്പം 16 കൊല്ലത്തിന് ശേഷം ഏഷ്യന്‍ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം തിരിച്ചുപിടിക്കാനുള്ള ദിവസം കൂടിയാണ്.ജയത്തില്‍ കുറഞ്ഞൊന്നും മയാളിതാരം പി ആര്‍ ശ്രീജേഷടക്കമുള്ള താരങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

മറുപക്ഷത്ത് പാകിസ്താനും കരുതലോടെയാണ്.ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ അവര്‍ സെമിയില്‍ മലേഷ്യക്കെതിരെ നന്നായി വയര്‍ത്തെങ്കിലും ഷൂട്ടൗട്ടിലൂടെയാണ് ഫൈനലിലേക്ക് പ്രവേശനം നേടിയത്.

ഇരു ടീമുകളും മികച്ച ഫോമിലേക്കുയര്‍ന്നിരിക്കുന്നതാണ് ഇന്നത്തെ ഫൈനലിന്റെ ഏറ്റവും വലിയ ഹൈലറ്റ്.പാകിസ്താനോട് പരാജയപ്പെട്ട മത്സരത്തില്‍ അവസാന നിമിഷംവരെ പൊരുതി നിന്നതും സെമിയില്‍ ആതിഥേയരായ തെക്കന്‍കൊറിയയെ എതിരില്ലാത്ത ഒരുഗോളിന് അടിയറവ് പറയിച്ചതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുമെങ്കിലും ചില പഴയ കണക്കുകളിലേക്ക് തിരിഞ്ഞുനോക്കാതിരിക്കാനാകില്ല.ഏഷ്യന്‍ ഗെയിംസ് ഹോക്കിയുടെ ഫൈനലില്‍ ഇന്ത്യ-പാക്ക് നേര്‍ക്കുനേര്‍ വന്നത് എട്ട് തവണ.ഏഴിലും പൊന്നണിഞ്ഞത് പാകിസ്താന്‍.ഇന്ത്യ നേടിയ ഒരേയൊരു സ്വര്‍ണം 1966ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍.ഏറ്റവും ഒടുവില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത് 1990ല്‍ ബെയ്ജിങ്ങില്‍.

INDIANEWS24 SPORTS DESK

Leave a Reply